ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്ന് അറിയപ്പെട്ടിരുന്ന നടിയാണ് വാണി വിശ്വനാഥ്. മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടി കൂടിയാണ് വാണി. നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്ന് അറിയപ്പെട്ടിരുന്ന നടിയാണ് വാണി വിശ്വനാഥ്. മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടി കൂടിയാണ് വാണി. നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞു. എന്നാല്‍ ഇടയ്ക്ക് വെച്ച് വാണി വിശ്വനാഥ് അഭിനയം നിര്‍ത്തുകയും സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
പിന്നീട് നീണ്ട 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആസാദി എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. എന്നാല്‍ റൈഫിള്‍ ക്ലബ് ആയിരുന്നു വാണിയുടേതായി ഇടവേളക്ക് ശേഷം ഇറങ്ങിയ ആദ്യ സിനിമ.

ഇപ്പോള്‍ തന്റെ 13 വര്‍ഷത്തെ ഇടവേളയെ കുറിച്ചും റൈഫിള്‍ ക്ലബ് കണ്ടിട്ട് തനിക്ക് വന്ന അഭിനന്ദനങ്ങളെ കുറിച്ചും പറയുകയാണ് വാണി വിശ്വനാഥ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
’13 വര്‍ഷങ്ങളുടെ ബ്രേക്ക് വന്നു. അന്നൊക്കെ സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കില്‍ പോലും ഞാന്‍ സിനിമയുടെ കൂടെ തന്നെയുണ്ടായിരുന്നു. സിനിമകള്‍ ഞാന്‍ എപ്പോഴും കാണാറുണ്ടായിരുന്നു. ന്യൂജെന്‍ പിള്ളേരെ അറിയാറുണ്ട്.
പക്ഷെ എന്റെ കുട്ടികളെ നോക്കുകയെന്നത് എനിക്ക് അതിലും സന്തോഷം തരുന്ന കാര്യമായിരുന്നു. അതിന്റെ ഇടയില്‍ ഒന്നും ഞാന്‍ മിസ് ചെയ്തതായി തോന്നിയിട്ടില്ല. നമുക്ക് സന്തോഷം നല്‍കുന്ന കാര്യം വിട്ടിട്ട് വേറെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആണല്ലോ നമ്മള്‍ മിസ് ചെയ്യുക.
എനിക്ക് അഭിനയം പോലെ തന്നെ സന്തോഷം തരുന്ന കാര്യമായിരുന്നു കുട്ടികളെ നോക്കുകയെന്നത്. ഇതിന് ഇടയില്‍ നഷ്ടമായ സിനിമകള്‍ക്ക് പകരമായി റൈഫിള്‍ ക്ലബ്, ആസാദി പോലെയുള്ള സിനിമകള്‍ എന്നെ തേടി വന്നു.
13 വര്‍ഷത്തെ ബ്രേക്ക് കഴിഞ്ഞ് ആദ്യം ചെയ്യുന്ന സിനിമ ആസാദി ആയിരുന്നു. പക്ഷെ ആദ്യം റിലീസ് ചെയ്തത് റൈഫിള്‍ ക്ലബ് ആയിരുന്നു. ആ സിനിമ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമായി. അതിലെ സീനുകള്‍ കണ്ട് എല്ലാവരും വിളിച്ച് അഭിനന്ദിച്ചിരുന്നു.
എല്ലാവരും റൈഫിള്‍ ക്ലബ് കണ്ടിട്ട് ഒരു കാര്യം മാത്രമായിരുന്നു വിളിച്ച് പറഞ്ഞത്. ‘കുറച്ചു കൂടെ മുമ്പേ ആകാമായിരുന്നു’ എന്നാണ് മിക്കവരും പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി. കുറച്ച് മുമ്പ് ആകാമായിരുന്നു എന്ന വാക്ക് വേദനിപ്പിച്ചു,’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Viswanath Talks About Calls After Rifle Club Movie