2026 ഐ.പി.എല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. നാളെ നടക്കുന്ന സെക്കന്റ് ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍. ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് ഗില്ലും സംഘവും രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്.
വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തുതന്നെയാണ് ഈ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്നത്. ഈ നിര്‍ണായക മത്സരത്തില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവും വൈഭവിന് സാധിക്കും.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരമെന്ന നേട്ടമാണ് താരത്തിന്റെ മുന്നിലുള്ളത്. ഈ സീസണില്‍ 120 ബൗണ്ടറികളാണ് താരം രാജസ്ഥാന് വേണ്ടി അടിച്ചുകൂട്ടിയത്. 65 സിക്‌സുകളും 55 ഫോറുകളുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

ജോസ് ബട്ലർ
ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ്. 2022ല്‍ രാജസ്ഥാന് വേണ്ടി 128 ബൗണ്ടറികളാണ് ബട്‌ലര്‍ നേടിയത്. ഒമ്പത് ബൗണ്ടറികള്‍ കൂടി നേടിയാല്‍ ബട്‌ലറിനെ വൈഭവിന് മറികടക്കാം. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ആര്‍.സി.ബിയുടെ വിരാട് കോഹ്ലിയാണ്. 2016ല്‍ 121 ബൗണ്ടറികളാണ് കോഹ്ലി നേടിയത്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരം, ബൗണ്ടറികളുടെ എണ്ണം, വര്‍ഷം
ജോസ് ബട്‌ലര്‍-128-2022
വിരാട് കോഹ്ലി-121-2016
വൈഭവ് സൂര്യവംശി-120-2026
ഡേവിഡ് വാര്‍ണര്‍-119-2016
ശുഭ്മന്‍ ഗില്‍-118-2023
സായ് സുദര്‍ശന്‍-109-2025
We have no words for you, Vaibhav Sooryavanshi 🔥
Baby Boss, FOR REAL! 💗😭 pic.twitter.com/RX6hBRU4bv
— Rajasthan Royals (@rajasthanroyals) May 27, 2026
c
എലിമിനേറ്ററില്‍ ഹൈദരാബാദിനെതിരെ വൈഭവ് മിന്നും പ്രകടനമാണ് നടത്തിയത്. 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.
ഇതോടെ ഈ സീസണില്‍ ഏറ്റവുമധികം തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരമായും വൈഭവ് മാറി. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് വൈഭവ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്.
ഈ നേട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമൊപ്പമാണ് വൈഭവ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുമുള്ള മത്സരത്തിലാണ് വൈഭവ് ഇതിന് മുമ്പ് കളിയിലെ താരമായത്.
Vaibhav Suryavamshi need 9 boundaries to break Jos Butler record in IPL
