ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. സോഷ്യല്‍ മീഡിയ താരങ്ങളായ സാഫ് ബോയ്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, വിനായക്, ഹാഷിര്‍, അലന്‍, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മുതല്‍ക്ക് തന്നെ ഈ സിനിമയുടെ അപ്‌ഡേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മിക്കവരും. ഇപ്പോള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിട്ടും 27 സെക്കന്റുകളും ദൈര്‍ഘ്യമുള്ള ടീസറാണ് ഇത്.

ആഗസ്റ്റ് പതിനഞ്ചിനാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. നീരജ് മാധവ് നായകനായ ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് ഈ സിനിമ എത്തുന്നത്.

ചിത്രം WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍.

പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് രാജ്, സവിന്‍, സൗണ്ട് ഡിസൈന്‍: അരുണ്‍.എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിങ്സണ്‍, ഡി.ഐ: ജോയ്നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ടെന്‍ ജി മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ ടൂത്ത്സ്.

Content Highlight: Vaazha Movie Teaser Out