റാഷയെ നാടുകത്തിയതിന് പിന്നാലെ ബൈ-ബൈ റാഷ എന്ന തരത്തില്‍ ട്രംപ് കൈവീശി യാത്രപറയുന്ന ഒരു ചിത്രവും യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റില്‍, കഴിഞ്ഞ മാസം റാഷ ലെബനനില്‍വെച്ച് നടന്ന നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു എന്ന് യു.എസ് ആരോപിക്കുന്നുണ്ട്.
നാല് പതിറ്റാണ്ട് കാലത്തോളം ഭീകരാക്രമണത്തിലൂടെ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ക്രൂരനായ തീവ്രവാദി എന്നാണ് പോസ്റ്റില്‍ നസറുല്ലയെ വിശേഷിപ്പിച്ചിരിക്കുന്നത്. നസറുല്ലയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി റാഷ സി.ബി.പി ഉദ്യോഗസ്ഥരോട് പരസ്യമായി സമ്മതിച്ചതായും ചോദ്യം ചെയ്യലില്‍ നസറുല്ലയെ പിന്തുണച്ചതായും പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ ഷിയ മുസ്‌ലിം എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്ന് റാഷ ഏജന്റുമാരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ റാഷയെ തിരിച്ചയക്കെരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് അവരെ യു.എസ് ഉദ്യോഗസ്ഥര്‍ നാടുകടത്തിയതെന്ന ആരോപണമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് വിവരം ലഭിച്ചില്ലെന്ന് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ നീതിന്യായ വകുപ്പ് അവരെ നാടുകടത്താന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത് അവരുടെ ഫോണിലെ ഖമനേനിയുടേയും നസറുല്ലയുടേയും ചിത്രങ്ങളും വീഡിയോകളുമാണ്.