മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.
മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു.
ഒപ്പം ഒരു നാഷണല്‍ അവാര്‍ഡും ആറ് സ്റ്റേറ്റ് അവാര്‍ഡും നേടിയിട്ടുള്ള നടി കൂടിയാണ് ഉര്‍വശി. സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമക്കായിരുന്നു നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. ആറ് സ്റ്റേറ്റ് അവാര്‍ഡില്‍ രണ്ടെണ്ണം ലഭിച്ചത് സത്യന്‍ അന്തിക്കാടന്‍ ചിത്രങ്ങളിലൂടെ ആയിരുന്നു.

മഴവില്‍ കാവടി, തലയണമന്ത്രം എന്നിവയായിരുന്നു ആ സിനിമകള്‍. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ച് പറയുകയാണ് ഉര്‍വശി. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘സത്യേട്ടനെ ഞാന്‍ ഇതുവരെ വിളിച്ച് അവസരം ചോദിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ചോദിച്ചിട്ട് ഒന്നും നേടിയിട്ടില്ല. ഇതുവരെ ഞാന്‍ ആരോടും അവസരം ചോദിക്കുകയോ ചോദിക്കേണ്ട ആവശ്യം വരികയോ ചെയ്തിട്ടില്ല. എന്റെ കുടുംബത്തിന് ആ രീതിയില്ല.
പിന്നെ എനിക്ക് പറ്റിയ ഒരു റോള് വന്നാല്‍ അദ്ദേഹം എന്നെ തന്നെയേ വിളിക്കുകയുള്ളൂവെന്ന് അറിയാം. എല്ലാവരും എന്റെ സിനിമകളെ പറ്റി പറയുമ്പോള്‍ ചേര്‍ത്ത് പറയുന്ന ഒരു പേരാണ് സത്യന്‍ അന്തിക്കാട്.
സത്യേട്ടനെ ഒഴിവാക്കി ഉര്‍വശിയുടെ സിനിമകളെ കുറിച്ച് പറയാന്‍ സാധിക്കില്ല. രണ്ട് സ്റ്റേറ്റ് അവാര്‍ഡുകള്‍ കിട്ടിയത് അദ്ദേഹത്തിന്റെ പടങ്ങളിലൂടെയാണ്. നാഷണല്‍ അവാര്‍ഡ് കിട്ടിയതും സത്യേട്ടന്റെ പടത്തിലൂടെയാണ്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Sathyan Anthikkad