സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഉർവശി, മീരാ ജാസ്മിൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് അച്ചുവിൻ്റെ അമ്മ. 2006ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ ഉർവശി സ്വന്തമാക്കി. നരേൻ, ഇന്നസെൻ്റ്, സുകുമാരി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
അച്ചുവിന്റെ അമ്മ എന്ന സിനിമ ചെയ്യുമ്പോള്‍ അമ്മ വേഷം ചെയ്യാന്‍ പറ്റിയ പ്രായം ഉണ്ടായിരുന്നില്ലെന്നും തന്റെ മകള്‍ക്ക് രണ്ടര വയസ് ആയിരുന്നു പ്രായമെന്നും ഉര്‍വശി പറയുന്നു.
അത്തരമൊരു കഥാപാത്രം ചെയ്യണമെന്ന് വിചാരിച്ചിട്ടാണ് അച്ചുവിന്റെ അമ്മ സിനിമ ചെയ്തതെന്നും താന്‍ ചെയ്തിട്ടില്ലെങ്കില്‍ സ്‌ക്രിപ്റ്റ് മാറ്റിവെക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞുവെന്നും നടി പറഞ്ഞു.
എന്നാല്‍ പിന്നീട് ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ വന്നുവെന്നും പൂര്‍ത്തീകരിക്കാത്ത കഥകളും വരാന്‍ തുടങ്ങിയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു നടി.
‘ആ സിനിമ ചെയ്യുമ്പോള്‍ ഒരു അമ്മ വേഷം ചെയ്യാന്‍ പറ്റിയ പ്രായം എനിക്കുണ്ടായിരുന്നില്ല. എന്റെ മകള്‍ക്ക് രണ്ടര വയസ് മാത്രമേ ഉള്ളൂ ആ സിനിമ ചെയ്യുമ്പോള്‍. ക്യാരക്ടര്‍ ചൂസ് ചെയ്തത് തീര്‍ച്ചയായിട്ടും ആ കഥാപാത്രം ചെയ്യണമെന്ന് വിചാരിച്ചിട്ട് തന്നെയാണ്. ഞാന്‍ ചെയ്തിട്ടില്ലെങ്കില്‍ പിന്നെ ആ സ്‌ക്രിപ്റ്റ് മാറ്റിവെക്കുകയേ പറ്റുകയുള്ളു എന്ന് പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകന്‍ അങ്ങനെ പറയുമ്പോള്‍ അതില്‍ വിശ്വസിക്കുക എന്നതാണ്. അങ്ങനെയാണ് അച്ചുവിന്റെ അമ്മ ചെയ്യുന്നത്. പക്ഷെ, പിന്നെയുള്ള സംഗതി ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെയായി. ഒരേ പാറ്റേണില്‍ ഒരുപാട് കഥകള്‍ വന്നു. അതില്‍ നിന്ന് ഞാന്‍ മമ്മീ ആന്‍ഡ് മീയും സകുടുംബം ശ്യാമളയും തെരഞ്ഞെടുത്തു.
പിന്നെ നോക്കിയപ്പോള്‍ അതുപോലെയുള്ള നിരവധി കഥകള്‍. ഡയറക്ടേഴ്‌സിന്റെ സ്റ്റുഡന്റ് ആയിട്ടാണ് എനിക്ക് അന്നും ഇന്നും നില്‍ക്കാന്‍ പറ്റുകയുള്ളു. പിന്നെ കറക്ട് പൂര്‍ത്തിയാക്കാത്ത കഥകള്‍ ഒക്കെ വരാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ സ്ഥലം വിട്ടു,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talking about Achuvinte Amma Cinema