സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
1984ല്‍ പുറത്തിറങ്ങിയ ‘എതിര്‍പ്പുകള്‍‘ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു. സിനിമയില്‍ നിന്ന് ഇടക്കാലത്ത് വലിയൊരു ഇടവേളയെടുത്ത ഉര്‍വശി വന്‍ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.
ഇപ്പോള്‍ തനിക്ക് മറ്റ് ഭാഷ അറിയാതിരുന്ന കാലത്ത് തെലുങ്ക്, കന്നഡ സെറ്റില്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഉര്‍വശി. തനിക്ക് തെലുങ്കും കന്നഡയുമൊന്നും ഒട്ടും അറിയില്ലായിരുന്നുവെന്നും അഭിനയിക്കാന്‍ പോയ സമയത്ത് കന്നഡയൊന്നും കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഉര്‍വശി പറയുന്നു. ചെറിയ പ്രായമായിരുന്നുവെന്നും എന്തു പൊട്ടത്തരവും അപ്പോള്‍ വിളിച്ചു പറയുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് സെറ്റിലുണ്ടായിരുന്ന ചിലര്‍ തന്നോട് കന്നഡയില്‍ സംവിധായനോട് ഒരു കാര്യം പറയാന്‍ പറഞ്ഞുവെന്നും താന്‍ അത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടെന്നും ഉര്‍വശി പറഞ്ഞു. അത് അദ്ദേഹത്തിന്റെ ഇരട്ടപേരോ മറ്റോ ആയിരുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വി യോട് സംസാരിക്കുകയായിരുന്നു അവര്‍.
‘തെലുങ്കിലും കന്നഡയിലുമൊക്കെ പോയ സമയത്ത് ആ ഭാഷയൊന്നും എനിക്കറിയില്ല. നമ്മള്‍ ജീവിതത്തില്‍ കേള്‍ക്കാത്ത ഭാഷയാണല്ലോ ഇത്. അഭിനയിക്കാന്‍ പോകുമ്പോള്‍ കന്നഡയൊന്നും ഞാന്‍ കേട്ടിട്ടേ ഇല്ല. പൊട്ട തെറ്റാണെങ്കിലും ഒരോന്ന് വിളിച്ച് പറയും. ആ പ്രായമായതുകൊണ്ട് തെറ്റാണോ ശരിയാണോ എന്നറിയില്ല. എല്ലാം വിളിച്ച് പറയും.
അപ്പോള്‍ സെറ്റില്‍ ആരെങ്കിലുമൊക്കെ വിളിച്ചിട്ട് നമ്മുക്ക് ഒരോ കാര്യങ്ങള്‍ പറഞ്ഞ് തരും. ഇങ്ങനെ പറ, ആ ഡയറക്ടറിനെ നോക്കി അങ്ങനെയൊക്കെ ഒരോന്ന് പറഞ്ഞ് തരും. പറഞ്ഞ് തന്നത് അതുപോലെ ആ സംവിധായകനെ നോക്കി ഞാന്‍ പറഞ്ഞു. ഇതാരാ പറഞ്ഞേ എന്ത് നോണ്‍സെന്‍സാണ് ഈ പറയുന്നത് എന്നൊക്കെ ചോദിച്ച് പുള്ളി എന്നോട് ചൂടായി. കാരണം അത് എന്തോ ചീത്ത വാക്കാണ്. അയാളുടെ ഇരട്ട പേരെന്തോ ആയിരുന്നു,’ ഉര്‍വശി പറയുന്നു.
content Highlight: Urvashi shares her experiences on the Telugu and Kannada sets when she didn’t know any other language.