യു.പിയില്‍ രണ്ട് ജെയ്‌ഷെ തീവ്രവാദികള്‍ അറസ്റ്റിലായതായി പൊലീസ്
national news
യു.പിയില്‍ രണ്ട് ജെയ്‌ഷെ തീവ്രവാദികള്‍ അറസ്റ്റിലായതായി പൊലീസ്
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 2:15 pm

ലഖ്‌നൗ: യു.പിയില്‍ രണ്ട് ജെയ്‌ഷെ തീവ്രവാദികള്‍ അറസ്റ്റിലായതായി യു.പി പൊലീസ്. യു.പി എ.ടി.എസ്( തീവ്രവാദ വിരുദ്ധ സേന) ആണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. ഷഹറാന്‍പൂര്‍ ജില്ലയിലെ ദിയോബന്ദില്‍ വെച്ചാണ് ഇരുവരും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.


പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട്; പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിങ്


കുല്‍ഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുല്‍വാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇരുവരും ജെയ്‌ഷെ മുഹമ്മദ് ജമ്മുവിലേക്ക് റിക്രൂട്ട് ചെയ്ത ആളുകളാണെന്ന് യു.പി ഡി.ജി.പി പറഞ്ഞു.

ഇരുവര്‍ക്കും പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ വ്യക്തയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആക്രമണത്തിന് ശേഷമാണോ അതിന് മുന്‍ വര്‍ യു.പിയിലേക്ക് കടന്നതെന്ന് പരിശോധിച്ചുവരികയാണെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി.