ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചു; കേസെടുത്ത് യു.പി പൊലീസ്
national news
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചു; കേസെടുത്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 3:12 pm

ലഖ്‌നൗ: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചതിന് പരസ്യ ഏജന്‍സി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

യു.പി പൊലീസാണ് സതയ് പ്രകാശ് രേഷുവിനെതിരെ കേസെടുത്തത്. ആര്‍.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദര്‍ സിംഗിന്റെ പരാതിയിലാണ് കേസ്.

ഐ.പി.സി സെക്ഷന്‍ 505 (1) പ്രകാരം ഏജന്‍സി ഉടമ സതയ് പ്രകാശ് രേശുവിനെതിരെ ഞായറാഴ്ച കേസെടുത്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ബ്രിജേന്ദര്‍ കുമാര്‍ റാവത്ത് പറഞ്ഞു.

അനുവാദമില്ലാതെയാണ് പരസ്യക്കമ്പനി ഉടമസ്ഥന്‍ ഭാഗവതിന്റെ ഫോട്ടോ ഉപയോഗിച്ചതെന്നാണ് ആര്‍.എസ്.എസ് പറയുന്നത്.

ഫോട്ടോ നീക്കം ചെയ്യാന്‍ നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും പരസ്യക്കമ്പനി തയ്യാറായില്ലെന്നും ആര്‍.എസ്.എസ് പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: UP: Ad agency owner booked for using pictures of RSS chief Mohan Bhagwat in hoardings