ജനീവ: പട്ടിണി മൂലം ഗസയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബോധരഹിതരായി വീഴുകയാണെന്ന് യു.എന്‍ ഏജന്‍സിയായ അനര്‍വ(UNRWA). ഗസയിലെ സന്നദ്ധസേവകരും സാധാരണക്കാരായ മനുഷ്യരും കടുത്ത പട്ടിണിയിലാണെന്നും അനര്‍വ പ്രതികരിച്ചു. ‘ഗസ ഭൂമിയിലെ നരകമാണ്’ എന്ന് ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അനര്‍വ കമ്മീഷണര്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു.
‘ഗസയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ഭക്ഷണവും മറ്റ് സാധനങ്ങളും നിറഞ്ഞിരിക്കുകയാണ്. ഗസക്കെതിരായ ഉപരോധം പിന്‍വലിക്കുക. മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നുകളും കൊണ്ടുവരാന്‍ സംഘടനയെ അനുവദിക്കുക,’ അനര്‍വ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
“We have thousands of staff holding the fort… They’ve been doing the heavy lifting in Gaza and the West Bank,” UNRWA @JulietteTouma tells @dwnews.
The people of #Gaza are being starved. People—including UNRWA staff—are fainting from severe hunger.
സംഘടനയുടെ കീഴില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണുള്ളത്. എന്നാല്‍ അവരെല്ലാം സൈന്യത്തില്‍ നിന്നും തടസം നേരിടുന്നു. ഗസയിലെ ജനങ്ങള്‍ പൂര്‍ണമായും പട്ടിണിയിലാണെന്നും കുട്ടികളുടെ ആരോഗ്യനില അതിഭീകരമായ അവസ്ഥയിലാണെന്നും അനര്‍വ ചൂണ്ടിക്കാട്ടി.
ശുചിത്വമുള്ള ഡയപ്പറുകളുടെ അഭാവം കുട്ടികളില്‍ അണുബാധ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഗസയിലെ അമ്മമാര്‍ ഡയപ്പറുകളില്‍ പ്ലാസിറ്റിക് കവര്‍ തുന്നിച്ചേര്‍ക്കുകയാണെന്നും അത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും യു.എന്‍ ഏജന്‍സി പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ ഗസയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പട്ടിണിയിലാണെന്നും അനര്‍വ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ ദിവസം ഗസയിലെ രണ്ട് ലോകാരോഗ്യ സംഘടനാ ജീവനക്കാരെയും രണ്ട് കുടുംബാംഗങ്ങളെയും ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു ജീവനക്കാരന്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണെന്നാണ് വിവരം.
സൈന്യത്തിന്റെ നടപടിക്കെതിരെ രംഗത്തെത്തിയ ലോകാരോഗ്യ സംഘടന, കസ്റ്റഡിയിലുള്ള ജീവനക്കാരനെ ഉടന്‍ മോചിപ്പിക്കണമെന്നും സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ദെയ്ര്‍ അല്‍ ബലാഹില്‍ സ്ഥിതി ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ പ്രധാന വെയര്‍ഹൗസ് ഒഴിപ്പിക്കലിന്റെ അവസാനഘട്ടത്തിലാണാണെന്നും സംഘടന പറഞ്ഞു.
ഗസയിലേക്കുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ലോകാരോഗ്യ സംഘടന ആംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അടിയന്തിരമായി പ്രദേശത്ത് വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം പട്ടിണിയെ തുടര്‍ന്ന് ഗസയില്‍ ഏകദേശം 1000ത്തോളം പേര്‍ മരണപ്പെട്ടിട്ടുണ്ട്. 2025 മെയ് മുതലാണ് ഗസയില്‍ പട്ടിണി മൂലമുള്ള മരണങ്ങള്‍ തുടര്‍ച്ചയായ സംഭവമായി മാറിയത്.
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിവെക്കണമെന്ന ആവശ്യം തള്ളപ്പെട്ടതോടെയാണ് ഫലസ്തീന്‍ മേഖലയ്ക്ക് മേല്‍ ഇസ്രഈല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഗസയിലെ അതിക്രമങ്ങള്‍ സൈന്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഫലസ്തീനികള്‍ കടുത്ത പട്ടിണിയിലേക്ക് വീഴുകയായിരുന്നു.
Content Highlight: Health workers are collapsing due to hunger in GAZA: UNRWA