ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
Film News
ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th January 2022, 6:40 pm

ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ചെറുതോണിയിലാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സെക്കന്റെ ഷെഡ്യൂള്‍ തുടങ്ങിയിരിക്കുന്നത്. അപര്‍ണ്ണയുടെ സോളോ പോര്‍ഷനുകളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്.

ഉണ്ണിമുകുന്ദന്‍ 24 നാണ് ജോയിന്‍ ചെയ്യുക. കഴിഞ്ഞ ഡിസംബറില്‍ എറണാകുളത്ത് ആരംഭിച്ച ഷൂട്ടിംഗ് രണ്ട് ദിവസത്തിനുശേഷം ചെറുതോണിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. അതാണിപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അരുണ്‍ബോസ് ആണ് സംവിധായകന്‍. ലൂക്കയ്ക്ക് ശേഷം അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ഇതിനും തിരക്കഥ എഴുതുന്നത്.

മാലാപാര്‍വ്വതി, ജൂഡ് അന്തോണി, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: unni mukundan aparna balamurali new movie second schedule started