ന്യൂയോർക്ക്: ഗസയിൽ തണുപ്പ് രൂക്ഷമാകുന്നതോടെ ശൈത്യകാലത്തേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ.
8,800 ലധികം പുതപ്പുകളും 300 ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു. ഈ ആഴ്ചയോടുകൂടി ടാർപോളിനുകളും മെത്തകളും എത്തിയെന്നും യു.എൻ റിപ്പോർട്ട് ചെയ്തു.
നവംബർ ഒന്നിനും 27 നും ഇടയിൽ വടക്കൻ ഗസയിലുൾപ്പെടെ 59 കേന്ദ്രങ്ങളിലൂടെ 230,000 ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ ലഭിച്ചെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.
അതേസമയം മേഖലയിൽ വെള്ളപ്പൊക്കം ഒരു പ്രധാന അപകട സാധ്യതയായി തുടരുന്നതായി സൈറ്റ് മാനേജ്‌മെന്റ് ടീമുകളുടെ മുന്നറിയിപ്പുണ്ടെന്ന് യു.എൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി 41 സ്ഥലങ്ങളിൽ മണൽ ചാക്കുകൾ ഉപയോഗിക്കുകയും ഡ്രെയിനേജുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായും യു.എൻ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഗസയിലേക്ക് ആർത്തവ ആരോഗ്യ ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈസ്, മറ്റ് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയെന്ന് യു.എൻ പറഞ്ഞു. അതേസമയം വടക്കൻ പ്രദേശങ്ങളിലുൾപ്പെടെ ഇപ്പോഴും നിയന്ത്രണങ്ങൾ ശക്തമാണെന്നും യു.എൻ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം ഏകദേശം 123,000 കുടുംബങ്ങൾക്ക് പണ സഹായം ലഭിച്ചെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ ജലപ്രതിസന്ധി തുടരുന്നതായി യു.എൻ.ആർ.ഡബ്ള്യൂ.എ എക്സിൽ പറഞ്ഞു. വാട്ടർ ടാങ്കുകൾക്ക് മുന്നിൽ കുട്ടികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുണ്ടെന്നും യു.എൻ.ആർ.ഡബ്ള്യൂ.എ റിപ്പോർട്ട് ചെയ്തു.
The water crisis in #Gaza continues. Children stand for hours in front of water tanks, and carry loads heavier than their own weight, some barefoot.
UNRWA continues to operate and maintain water wells and desalination systems and supply water by truck.
ഗസയിൽ സഹായ പ്രവർത്തനങ്ങൾ തുടരുമ്പോഴും മാനുഷിക സാഹചര്യങ്ങൾ വളരെ മോശമാണെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് തിങ്കളാഴ്ച ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.