ന്യൂയോർക്ക്: കിഴക്കൻ ജറുസലേമിലെ യു.എൻ.ആർ.ഡബ്ള്യൂ.എ കോമ്പൗണ്ടിൽ ഇസ്രഈലിന്റെ അനധികൃതമായ കടന്നുകയറ്റത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ.
തിങ്കളാഴ്ച പുലർച്ചെ ഇസ്രഈൽ പോലീസ് കോമ്പൗണ്ടിൽ റെയ്ഡ് നടത്തിയെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു. ഇത് അന്താരാഷ്ട്ര നിയമത്തിനെതിരായ ഒരു പുതിയ വെല്ലുവിളിയാണെന്നും യു.എൻ ആരോപിച്ചു.
പൊലീസ് വാഹനങ്ങൾ, ഫോർക്ക്‌ലിഫ്റ്റുകൾ എന്നിവ കൊണ്ടുവന്ന് എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കുകയും ഫർണിച്ചറുകൾ, ഐ.ടി ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തെന്നും യു,എൻ റിപ്പോർട്ട് ചെയ്‌തു.
‘ഈ കോമ്പൗണ്ട് ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാനമാണ്. ഇസ്രഈലിന്റെ അനധികൃത പ്രവേശനത്തെ ശക്തമായി അപലപിക്കുന്നു. യു.എൻ.ആർ.ഡബ്ള്യൂ.എ പരിസരങ്ങളുമായി ഇസ്രഈൽ വിട്ടുനിൽക്കണം,’ യു.എൻ ജനറൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇസ്രഈൽ പൊലീസും മുൻസിപ്പൽ ഉദ്യോഗസ്ഥരും ബലമായി സ്ഥാപനത്തിലേക്ക് പ്രവേശിക്കുകയായിരുന്നുന്നെന്ന് യു.എൻ.ആർ.ഡബ്ള്യൂ.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി എക്സിൽ പറഞ്ഞു.
Today in the early morning, Israeli police accompanied by municipal officials forcibly entered the @UNRWA compound in East Jerusalem. Police motorcycles, as well as trucks & forklifts, were brought in & all communications were cut. Furniture, IT equipment & other property was…
യു.എൻ.ആർ.ഡബ്ള്യൂ.എയുടെ പരിസരങ്ങൾ പുനഃസ്ഥാപിക്കണമെന്നും
സംരക്ഷണത്തിനും ഉയർത്തിപ്പിടിക്കലിനും ആവശ്യമായ എല്ലാ നടപടികളും ഇസ്രഈൽ ഉടനടി സ്വീകരിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
‘യു.എന്നിലെ അംഗരാജ്യമെന്ന നിലയിൽ യു.എന്നിന്റെ പരിസരങ്ങളെ സംരക്ഷിക്കാനും ബഹുമാനിക്കാനും ഇസ്രഈൽ ബാധ്യസ്ഥരാണ്. ആ ബാധ്യതയുടെ നഗ്നമായ അവഗണനയാണ് ഇസ്രഈലിന്റെ ഈ നടപടി,’ ഫിലിപ്പ് ലസാരിനി കൂട്ടിച്ചേർത്തു.
യു.എൻ.ആർ.ഡബ്ള്യൂ.എയുമായും മറ്റ് യു.എൻ എജൻസികളുമായും സഹകരിക്കാൻ ഇസ്രഈൽ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പറയുന്നുണ്ടെന്നും യു.എൻ വ്യക്തമാക്കി.
ഫലസ്തീനിൽ ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ അഞ്ച് സ്ഥലങ്ങളിലായി ഏകദേശം ആറ് ദശലക്ഷം അഭയാർത്ഥികൾക്ക് യു.എൻ.ആർ.ഡബ്ള്യൂ.എ ആരോഗ്യം, വിദ്യാഭ്യാസം, മറ്റുസേവനങ്ങൾ എന്നിവ നൽകുന്നുണ്ട്.
Content Highlight: UN condemns Israel’s incursion into UNRWA compound in East Jerusalem