അക്ബറും ആ സ്ത്രീയും തമ്മിലുള്ള കാര്യത്തില്‍ സര്‍ക്കാരെന്ത് പറയാനാണ്: കേന്ദ്രമന്ത്രിക്കെതിരായ മീ ടു ആരോപണത്തില്‍ ഉമാ ഭാരതി
me too
അക്ബറും ആ സ്ത്രീയും തമ്മിലുള്ള കാര്യത്തില്‍ സര്‍ക്കാരെന്ത് പറയാനാണ്: കേന്ദ്രമന്ത്രിക്കെതിരായ മീ ടു ആരോപണത്തില്‍ ഉമാ ഭാരതി
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 7:37 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ സര്‍ക്കാരിന് പ്രതികരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ആരോപണത്തില്‍ ഉന്നയിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന സമയം അക്ബര്‍ മന്ത്രിയായിരുന്നില്ലെന്നും അത് അക്ബറും ആ സ്ത്രീയും തമ്മിലുള്ള വിഷയം മാത്രമാണെന്നും ഉമാ ഭാരതി പറഞ്ഞു.

“വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആരോപണമാണിത്. ആ സമയത്ത് അക്ബര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. അക്ബറും ആ സ്ത്രീയും തമ്മിലുള്ള വിഷയം മാത്രമാണ് ഇത്. സര്‍ക്കാരിന് ഇതിലൊന്നും പറയാനില്ല.”

ALSO READ:അഞ്ചു ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

അതേസമയം, കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പരാതിയുമായി മറ്റൊരു മാധ്യമ പ്രവര്‍ത്തക കൂടി രംഗത്തെത്തി. കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയാണ് കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

“മീ ടൂ” വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുക.

മീ ടൂ ക്യാംപെയ്നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. കേന്ദ്രമന്ത്രി എം.ജെ. അക്ബറുള്‍പ്പെടെ നിരവധി പ്രമുഖരാണ് ആരോപണ വിധേയരായിട്ടുള്ളത്.

WATCH THIS VIDEO: