കേരളത്തെ കലാപഭൂമിയാക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം നടത്തുന്നു: കാസിം ഇരിക്കൂര്‍
Kerala News
കേരളത്തെ കലാപഭൂമിയാക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം നടത്തുന്നു: കാസിം ഇരിക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th December 2021, 3:00 pm

കണ്ണൂര്: കേരളത്തെ കലാപഭൂമിയാക്കാന് യു.ഡി.എഫ് കക്ഷികളും ആര്.എസ്.എസും ചേര്ന്ന് ശ്രമിക്കുകയാണെന്ന് ഐ.എന്.എല് സംസ്ഥാന ജനറല് സെക്രട്ടറി കാസിം ഇരിക്കൂര്.

ഇടതുസര്ക്കാരിനെതിരെ മതവികാരമുണര്ത്തി പള്ളികള് കേന്ദ്രീകരിച്ച് സംഘര്ഷമുണ്ടാക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്ന് കാസിം പറഞ്ഞു.

അതേസമയം, ആര്.എസ്.എസും മറ്റ് തീവ്രവാദ സംഘടനകളും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അരുംകൊലകളിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കാസിം പറഞ്ഞു.

തലശ്ശേരിയും ഇരിട്ടിയുമുള്പ്പെടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള് ആര്.എസ്.എസ് ഉയര്ത്തുന്നതിന് പിന്നില് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പിന്തുണയുണ്ടാവുമെന്നും കാസിം പറഞ്ഞു.

നേരത്തെ വഖഫ് ബോര്ഡ് നിയമനങ്ങള് പി.എസ്.സിയ്ക്ക് വിട്ടതിനെതിരെ പള്ളികളില് സര്ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് പറഞ്ഞിരുന്നു. എന്നാല് വിമര്ശനമുയര്ന്നതോടെ ലീഗ് ജനറല് സെക്രട്ടറി പി.എം.എ. സലാം ഇത് തിരുത്തിപറയുകയായിരുന്നു.

പള്ളികളില് ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്‌ലിം സംഘടനകളുടേതായിരുന്നുവെന്നും കണ്വീനര് എന്ന നിലയിലാണ് താന് ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പി.എം.എ. സലാം നേരത്തെ പറഞ്ഞിരുന്നത്.

എന്നാല് ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്ന്ന് വന്നതിനു പിന്നാലെ പള്ളികളില് സര്ക്കാരിനെതിരെ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പള്ളികള്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി യുവമോര്ച്ച തലശ്ശേരിയില് പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് തലശ്ശേരിയില് നിരോധനാജ്ഞ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: UDF, BJP Kasim Irikkoor