എഡിറ്റര്‍
എഡിറ്റര്‍
‘ഇ.എം.എസിനോട് തൊട്ടുകൂടായിത്തമോ?’; നിയമസഭാ വാര്‍ഷികത്തില്‍ ഇ.എം.എസ് പ്രതിമയെ അവഗണിച്ച് യു.ഡി.എഫ്
എഡിറ്റര്‍
Thursday 27th April 2017 12:59pm

 

തിരുവനന്തപുരം: നിയമസഭാ വാര്‍ഷികത്തില്‍ ഇ.എം.എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ ബഹിഷ്‌കരണവുമായ് യു.ഡി.എഫ്. നിയമസഭാ വളപ്പിലെ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍ അംബേദ്കര്‍ എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോഴാണ് ഇ.എം.എസിന്റെ പ്രതിമയെ യു.ഡി.എഫ് ബഹിഷ്‌കരിച്ചത്.


Also read ‘ഡി.വൈ.എഫ്.ഐ ബ്രോസ് ഇതാണ് ആ വീഡിയോയുടെ സത്യം’; പൈമ്പിളൈ ഒരുമൈ സമര പന്തലിലെ വീഡിയോക്ക് വിശദീകരണവുമായി ആം ആദ്മി


ആദ്യ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു മാസം നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഇന്നവസാനിക്കുകയാണ് ഇതിന്റെ ഭാഗമായി ഇന്ന് പഴയ നിയമസഭാ മന്ദിരത്തിലാണ് സഭ ചേര്‍ന്നത്. ഇതോടനുബന്ധിച്ചായിരുന്നു നിയമസഭാ വളപ്പിലെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയത്.


Dont miss ‘മാര്‍ പിണോറിയോസ് ബ്രണ്ണന്‍ തിരുമേനി’ പിണറായിയെ ട്രോളുന്ന പോസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്ത കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കി


വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇ.എം.എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതില്ലെന്ന് യു.ഡി.എഫ് നിയമസഭാകക്ഷി ഇന്നലെ തീരുമാനിച്ചിരുന്നു. മന്ദിരത്തിന് മുന്നിലെ നാലു പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്താനുള്ള തീരുമാനത്തില്‍ ഇം.എം.എസിന്റേത് ഒഴിവാക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം.

1957 ഏപ്രില്‍ അഞ്ചിനായിരുന്നു ഇ.എംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച അറുപതാം വാര്‍ഷികാഘോഷമാണ് ഇന്നവസാനിക്കുന്നത്.

Advertisement