വാഷിങ്ടണ്‍: ഫലസ്തീന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ വിസ അംഗീകാരങ്ങള്‍ അമേരിക്ക താത്ക്കാലികമായി നിര്‍ത്തിവച്ചു. ഫലസ്തീന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഏകദേശം എല്ലാവരുടെയും വിസ അനുമതികള്‍ യു.എസ് നിര്‍ത്തിവെച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഗസയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കപ്പുറമാണ് ഈ നിയന്ത്രണങ്ങള്‍. ചികിത്സക്കും, മറ്റ് ബിസിനസ് യാത്രകള്‍ക്കും വേണ്ടി ഫലസ്തീനികള്‍ അമേരിക്കയിലേക്ക് പോകുന്നത് ഈ നിയന്ത്രണങ്ങള്‍ തടസപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂര്‍ണ്ണവും, സമഗ്രവുമായ അവലോകനം നടത്തുന്നതിനായി ഗസയില്‍ നിന്നുള്ളവരുടെ എല്ലാ സന്ദര്‍ശക വിസകളും നിര്‍ത്തിവയ്ക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു. യു.എസിന്റെ ഈ നീക്കത്തെ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ അപലപിച്ചു.
സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ അസംബ്ലി യോഗത്തിന് മുന്നോടിയായി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ), ഫലസ്തീന്‍ അതോറിറ്റി (പി.എ) അംഗങ്ങളുടെ യു.എസ് വിസകള്‍ നിഷേധിക്കുകയും റദ്ദാക്കുകയും ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലക്ക് പൊതുസഭയിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വിസ നിരസിക്കാന്‍ അമേരിക്കക്ക് അനുവാദമില്ല. എന്നാല്‍ ഫലസ്തീന് അനുമതി നല്‍കുന്നതുകൊണ്ട് തന്നെ തങ്ങള്‍ യാതൊരുവിധത്തിലുള്ള നിമയ ലംഘനവും നടത്തിയിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തെ ശക്തമായി എതിര്‍ക്കുന്ന ഇസ്രഈലുമായി ട്രംപ് ഭരണകൂടത്തെ കൂടുതല്‍ യോജിപ്പിക്കുന്നതാണ് പുതിയ നടപടി.
Content Highlight: U.S temporarily suspends visa approvals for Palestinians