എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപണം; കാശ്മീരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
എഡിറ്റര്‍
Thursday 23rd November 2017 9:02pm

രജൗറി: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കാശ്മീരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ജമ്മുകാശ്മീരിലെ ബാബാ ഗുലാം ഷാ ബാദ്ഷാ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.


Also Read: ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ തല്ലിത്തകര്‍ത്തു


ദേശീയ ഗാനം പാടിയ സമയത്ത് വിദ്യാര്‍ഥികള്‍ എഴുനേറ്റ് നിന്നില്ലെന്ന കുറ്റത്തിനാണ് കേസ്. കഴിഞ്ഞദിവസം ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ പങ്കെടുത്ത ചടങ്ങിലാണ് സംഭവം നടന്നതെന്ന് ജില്ലാ മജിസ്‌ട്രേട്ട് ഷഹിദ് ഇഖ്ബാല്‍ ചൗധരി പി.ടി.ഐയോട് പറഞ്ഞു.

ബാദ്ഷാ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തുടര്‍ നടപടികളുമായി മു്‌ന്നോട്ട് പോകും’ ഷഹിദ് ഇഖ്ബാല്‍ പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും സൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു.

Advertisement