എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ തല്ലിത്തകര്‍ത്തു
എഡിറ്റര്‍
Thursday 23rd November 2017 6:53pm

കോട്ടയം: ബി.ജെ.പി എം.പിയും എന്‍.ഡി.എയുടെ കേരളത്തിലെ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമകൂടിയായ ചന്ദ്രശേഖര്‍ വേമ്പനാട്ട് കായല്‍ കൈയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

നേരത്തെ, രാജീവ് ചന്ദ്രശേഖറിന്റെ നിരാവായ എന്ന റിസോര്‍ട്ടിനെതിരെ റവന്യൂ ഭൂമി കയ്യേറിയെന്ന് ആരോപണമുയര്‍ന്നിരുന്നു. റിസോര്‍ട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളും രംഗത്തു വന്നിരുന്നു.

അതേമസമയം, റവന്യൂ ഭൂമി കയ്യേറിയിട്ടില്ലെന്നാണ് റിസോര്‍ട്ട് സി.ഇ.ഒ നല്‍കുന്ന വിശദീകരണം. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Advertisement