നൂക്: ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ അനുയായികള്‍ ദ്വീപിലെ നിര്‍ധനരായ ജനങ്ങളെ ഭക്ഷണവും വസ്ത്രവും നല്‍കി വിലയ്ക്ക് എടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.
നൂക്: ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ അനുയായികള്‍ ദ്വീപിലെ നിര്‍ധനരായ ജനങ്ങളെ ഭക്ഷണവും വസ്ത്രവും നല്‍കി വിലയ്ക്ക് എടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.
ട്രംപിന്റെ മൂത്ത മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ കഴിഞ്ഞ ദിവസം ദ്വീപ് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ ഗ്രീന്‍ലാന്‍ഡിലെ നിര്‍ധനനരായ ജനങ്ങളെ ഭക്ഷണവും മറ്റും നല്‍കി അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിനെ തങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് അവരെക്കൊണ്ട് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതായും ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദ്വീപിലെ ഭവനരഹിതരായ ജനങ്ങളെയാണ് ഇത്തരം വീഡിയോ ചിത്രീകരണത്തിനായി ട്രംപ് ജൂനിയര്‍ തെരഞ്ഞെടുത്തത്. ഇവരില്‍ പലരും അമേരിക്കന്‍ പതാകയേന്തി മാഗ (മേക്ക് അമേരിക്ക് ഗ്രേറ്റ് എഗെയ്ന്‍) ക്യാപ്പുകള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രം ട്രംപ് ജൂനിയറിനൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ അദ്ദേഹം തന്നെ സമൂഹമാധ്യമം വഴി പ്രചരിച്ചിരുന്നു.
ഈ ചിത്രത്തിന്റെ അടിക്കുറിപ്പായി ‘ഗ്രീന്‍ലാന്‍ഡ് അമേരിക്കയേയും ട്രംപിനേയും സ്‌നേഹിക്കുന്നു’ എന്ന അടിക്കുറിപ്പും ട്രംപ് ജൂനിയര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ദ്വീപിന്റെ തലസ്ഥാനമായ നൂക്കിലെ ഹാന്‍സ് എഗെഡെയില്‍ ഹോട്ടലില്‍വെച്ച് ട്രംപ് ജൂനിയറിനൊപ്പം ആളുകള്‍ ഉച്ചഭക്ഷണം കഴിക്കുന്നതും ദ്വീപ് യു.എസിന്റെ ഭാഗമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന മറ്റൊരു വീഡിയോയും ട്രംപ് ജൂനിയര്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം വീഡിയോയില്‍ പങ്കെടുക്കുന്നതിന് പകരമായി ട്രംപിന്റ അനുയായികള്‍ ആളുകള്‍ക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തതായി ഡച്ച് മാധ്യമായ ഡി.ആര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോയില്‍ ഉള്‍പ്പെട്ട ആളുകള്‍ നൂക്കില്‍ നിന്നുള്ള ഭവനരഹിതരാണെന്ന് മറ്റ് പ്രദേശവാസികള്‍ പറഞ്ഞതായും വിവിധ ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘അവര്‍ ചെയ്യേണ്ടത് ഒരു തൊപ്പി ധരിച്ച് ട്രംപിന്റെ സ്റ്റാഫിന്റെ വീഡിയോകളില്‍ പങ്കെടുക്കുക എന്നതാണ്. അവര്‍ കൈക്കൂലി വാങ്ങുകയാണ്. അത് വളരെ മോശമാണ്,’ നൂക്ക് നിവാസികളില്‍ ഒരാള്‍ പറഞ്ഞു.
എന്നാല്‍ ട്രംപ് ജൂനിയറിന്റെ സ്റ്റാഫുകള്‍ തെരുവില്‍ ചുറ്റിനടന്ന ‘മാഗ’ തൊപ്പികള്‍ നല്‍കി, ഹോട്ടലില്‍ സൗജന്യ ഉച്ചഭക്ഷണത്തിന് ആളുകളെ ക്ഷണിക്കുകയായിരുന്നെന്ന് പ്രാദേശത്തെ സ്റ്റോറിലെ ജീവനക്കാര്‍ പറയുന്നു. ചൊവ്വാഴ്ച്ച സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭഗമായി ട്രംപ് ജൂനിയര്‍ ഗ്രീന്‍ലാന്‍ഡിലെത്തിയതെന്നാണ് അദ്ദേഹവുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം ഡെന്‍മാര്‍ക്കിന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശമായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തന്റെ താത്പര്യം ട്രംപ് ചൊവ്വാഴ്ച വീണ്ടും ആവര്‍ത്തിച്ചു. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യു.എസിന് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്ന് ട്രംപ് പറയുന്നത്.
എന്നാല്‍ ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്കായി ദ്വീപ് സ്വതന്ത്ര്യമായാലും ഒരു യു.എസ് സംസ്ഥാനമാകാന്‍ സാധ്യതയില്ലെന്ന് ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രി ബുധനാഴ്ച പ്രതികരിച്ചു. 1953വരെ ഡച്ചുകാരുടെ കോളനിയായിരുന്ന ഗ്രീന്‍ലാന്‍ഡ് യു.എസ് വാങ്ങുന്നതിനെക്കുറിച്ചുള്ള ആഗ്രഹം 2019ലും ട്രംപ് ഉന്നയിച്ചിരുന്നു.
Content Highlight: Trump’s team bribed homeless people in Greenland using food says Danish media’s