എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയിപ്പിക്കുന്നു; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്
എഡിറ്റര്‍
Friday 10th November 2017 8:04pm

ഹനോയ് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ട് പോകാന്‍ മോദിക്ക് കഴിയുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

വിയറ്റ്‌നാമില്‍ നടക്കുന്ന എ പി ഇ സി( ഏഷ്യ പസഫിക് എക്കണോമിക് കോ ഓപറേഷന്‍)യുടെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്. ഇത്രയും വലിയ ഒരു രാജ്യത്തിന്റെ വളര്‍ച്ച വിസ്മയിപ്പിക്കുന്നതാണെന്നും മദ്ധ്യവര്‍ഗത്തിന് ജോലി നല്‍കുന്നതിനുള്ള പുതിയൊരു ലോകം തന്നെയാണ് ഇന്ത്യയെന്നും ട്രംപ് പറഞ്ഞു.


Also Read ചികിത്സാപ്പിഴവെന്നാരോപണം; കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു


ഇന്ത്യയെ പോലെ ഇന്തോനേഷ്യ, തായ്‌ലാന്റ്, ഫിലിപ്പിന്‍സ്, മലേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ട്രംപ് പ്രശംസിച്ചു. അതേ സമയം ചൈനയുടെ വ്യാപര നയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് നടത്തിയത്.

Advertisement