ഇതേതുടര്‍ന്ന് സോഷ്യല്‍ സെക്യൂരിറ്റി വകുപ്പിന്റെ രഹസ്യ വിവരങ്ങള്‍ പരിശോധിക്കാന്‍ മസ്‌കിന്റെ സംഘത്തെ അനുവദിക്കരുതെന്ന് മേരിലാന്‍ഡിലെ കോടതി ഉത്തരവിട്ടിരുന്നു.
സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ ഡാറ്റയിലേക്ക് പ്രവേശനം നേടുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യതാ നിയമങ്ങളെക്കുറിച്ചുള്ള പരിശീലനം ലഭ്യമാക്കണമെന്നും പശ്ചാത്തല പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കോടതി ഉത്തരവുണ്ടായിരുന്നു. ജഡ്ജി എല്ലെന്‍ എല്‍. ഹോളണ്ടറിന്റേതായിരുന്നു ഉത്തരവ്.
‘മതിയായ വിശദീകരണമില്ലാതെ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങളില്‍ ഇടപെടുന്നത് പൊതുതാത്പര്യത്തിന് അനുയോജ്യമല്ല,’ ജഡ്ജി ഹോളണ്ടറിന്റെ വിധി പ്രസ്താവന. ഇതിനുപുറമെ സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതില്‍ ഏജന്‍സിയുടെ നീണ്ടകാല പ്രതിബദ്ധതയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ അത്യാവശ്യ പ്രവര്‍ത്തനങ്ങളെ തടയുന്നുവെന്നാണ് സോളിസിറ്റര്‍ ജനറല്‍ ഡി. ജോണ്‍ സോവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അടിയന്തര അപേക്ഷയില്‍ പറയുന്നത്.
കൂടാതെ സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ വിവരസംവിധാനം നവീകരിക്കാനും വഞ്ചനയും ദുരുപയോഗവുമടക്കമുള്ള പ്രശ്നങ്ങള്‍ കണ്ടെത്താനും കഴിയണമെങ്കില്‍ ഡോജ് ടീമിന് ഡാറ്റ പ്രവേശനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ട്രംപിന്റെ നടപടികള്‍ തടഞ്ഞ ജഡ്ജിമാര്‍ക്കെതിരെ ട്രംപും സഖ്യകക്ഷികളും കടുത്ത പരാതി ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlight: Trump administration tells Supreme Court to allow DOGE access to Social Security data