എത്ര വലിയ താരങ്ങളാണെങ്കിലും യാതൊരു ദയാദാക്ഷിണ്യമില്ലാതെ അവരെ ട്രോളാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് തമിഴ് പേജുകള്‍. കാണുന്ന പ്രേക്ഷകരെ ചിരിപ്പിക്കാനായി പല തരത്തിലുള്ള ട്രോളുകളാണ് ഇക്കൂട്ടര്‍ ഒരുക്കുന്നത്. പുതിയ താരങ്ങള്‍ മുതല്‍ സൂപ്പര്‍സ്റ്റാറുകള്‍ വരെ ട്രോളന്മാരുടെ കൈയില്‍ പെടുന്നത് വലിയ ചര്‍ച്ചയാകാറുണ്ട്.
അത്തരത്തിലൊരു ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞദിവസം നടന്ന വികടന്‍ അവാര്‍ഡാണ് സംഭവത്തിന് ആധാരം. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് പ്രദീപ് രംഗനാഥനാണ്. നായകനായെത്തിയ മൂന്നാമത്തെ ചിത്രമായ ഡ്യൂഡിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ പ്രദീപ് തന്റെ സ്ഥിരം ശൈലിയില്‍ നടത്തിയ പ്രസംഗം ട്രോളന്മാര്‍ക്ക് പുതിയ കണ്ടന്റായി മാറി.

പ്രദീപ് രംഗനാഥന്‍ Photo: Movie Tamil/ X.Com
ഇടുപ്പില്‍ കൈ കുത്തി മറ്റേ കയ്യില്‍ മൈക്കും പിടിച്ച് നടത്തിയ പ്രസംഗമാണ് ട്രോള്‍ മെറ്റീരിയലായത്. ഇത് പ്രദീപിന്റെ ശൈലിയല്ലെന്നും ധനുഷിനെ കോപ്പിയടിക്കുന്നതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ധനുഷ് പോലും ഈ സ്‌റ്റൈല്‍ രജിനികാന്തില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ചിലര്‍ കണ്ടുപിടിച്ചു. ഇത് ആദ്യമായല്ല പ്രദീപ് ഇത്തരത്തില്‍ മറ്റൊരാളുടെ ശൈലിയില്‍ സംസാരിക്കുന്നതെന്നും ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
രജിനി, ധനുഷ്, പ്രദീപ് രംഗനാഥന്‍ എന്നിവര്‍ ഒരേ സ്റ്റൈലില്‍ നില്‍ക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഒരുമിച്ച് വെച്ച് നിര്‍മിച്ച ഫോട്ടോയും ഇതിനോടകം വൈറലായി. ‘പി.ആര്‍ (പ്രദീപ് രംഗനാഥന്റെ ചുരുക്കെഴുത്ത്) ഫാമിലി ട്രീ’ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. രജിനിയെ ‘പെരിയ പി.ആര്‍’ എന്നും ധനുഷിനെ ‘ചിന്ന പി.ആര്‍’ എന്നും വിശേഷിപ്പിക്കുന്ന ട്രോളന്മാര്‍ പ്രദീപ് രംഗനാഥന് ‘ഒ.ജി പി.ആര്‍’ എന്നും പേരിട്ടിട്ടുണ്ട്.

രജിനി, ധനുഷ്, പ്രദീപ് രംഗനാഥന്‍ Photo: Kolly Corner/ X.com
‘രജിനിയുടെ സ്റ്റൈല്‍ അഡിഡാസ്, ധനുഷിന്റേത് അബിഡാസ്, പ്രദീപിന്റേതാണ് ഒറിജിനല്‍ അഡിബാസ്’ എന്നും ട്രോളുകളുണ്ട്. പ്രദീപ് രംഗനാഥനെ അനുകരിച്ചിട്ടാണ് ധനുഷും രജിനിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതെന്നും ചിലര്‍ ട്രോളുന്നു. പടയപ്പയുടെ റീ റിലീസ് സമയത്ത് പ്രദീപ്- രജിനി കമ്പാരിസണ്‍ പോസ്റ്റുകള്‍ ചിരിയുണര്‍ത്തിയിരുന്നു.
അതേസമയം കഴിഞ്ഞവര്‍ഷത്തെ മികച്ച നടനായി പ്രദീപിനെ തെരഞ്ഞെടുത്തതും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ബൈസണിലെ പ്രകടനവുമായി ധ്രുവ് വിക്രമും കുടുംബസ്ഥനിലെ പ്രകടനവുമായി മണികണ്ഠനുമുള്ളപ്പോള്‍ പ്രദീപിനെ തെരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് വിമര്‍ശനം. ഡ്യൂഡിന് വാരിക്കോരി അവാര്‍ഡ് നല്‍കിയതും ട്രോളിന് ഇരയാകുന്നുണ്ട്.
Best Caption Wins pic.twitter.com/WGfsoOSfp4
— Kolly Corner (@kollycorner) July 4, 2026
Content Highlight: Trolls on Tamil pages about Dhanush and Pradeep Ranganathan Imitating Rajnikanth
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
