മണപ്പള്ളി പവിത്രന് കൊടുക്കാനായിരിക്കും; മോഹൻലാലിന്റെ വെട്ടിക്കളഞ്ഞ നഖം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന ലക്ഷ്മിപ്രിയയുടെ പോസ്റ്റിന് ട്രോൾമഴ
Malayalam Cinema
മണപ്പള്ളി പവിത്രന് കൊടുക്കാനായിരിക്കും; മോഹൻലാലിന്റെ വെട്ടിക്കളഞ്ഞ നഖം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന ലക്ഷ്മിപ്രിയയുടെ പോസ്റ്റിന് ട്രോൾമഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th September 2025, 7:58 pm

ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം സ്വന്തമാക്കിയ മോഹൻലാലിനെ അഭിനന്ദിച്ച് നടി ലക്ഷ്മി പ്രിയ പങ്കുവെച്ച കുറിപ്പ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് നടി അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്.

ഒരു കുറിപ്പ് തന്നെ പങ്കുവെച്ച നടി ലോകത്തിലെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്‌കാരങ്ങളും മോഹൻലാലിന്റെ കാൽച്ചുവട്ടിൽ വെച്ച് നമസ്‌കരിച്ചാലും അതിൽ അതിശയോക്തിയില്ലെന്നും അദ്ദേഹം അർഹിക്കുന്നുവെന്നും പറഞ്ഞാണ് തുടങ്ങുന്നത്.

എന്നാൽ നീണ്ട കുറിപ്പിൽ എല്ലാവരും ശ്രദ്ധിച്ചതും ട്രോൾ ആക്കിയതും ലക്ഷ്മി പ്രിയ ഏറ്റവും അവസാനമായി എഴുതിയ വരികളാണ്.

‘ഹൊഗനക്കലിലെ കാട്ടിൽ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്ത് സൂക്ഷിച്ചുവെച്ചു എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന’ എന്നാണ് ലക്ഷ്മി പ്രിയ എഴുതിയത്.

ഇതിനെയാണ് ടോളൻമാർ ഏറ്റെടുത്തത്.

ലാലേട്ടന്റെ നഖം സൂക്ഷിപ്പുകാരി എന്ന് ചരിത്രതാളുകളിൽ എഴുതപ്പെടുമെന്നും ആരാധന മൂത്ത് ഭ്രാന്താവുന്നതും അത് അഭിമാനമായി കൊണ്ടുനടക്കുന്നവരോട് പുച്ഛമെന്നും കമന്റുകളുണ്ട്.

കൂടോത്രം നടത്താനായിരിക്കുമെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മണപ്പള്ളി പവിത്രന് നൽകാൻ വേണ്ടി വെട്ടി വെച്ച നാലോ അഞ്ചോ നഖവും എടുത്തുവല്ലേ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

ആ നഖം ലേലത്തിൽ വെച്ചുകൂടെയെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

ഇനിയും പുരസ്‌കാരം കിട്ടണമെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാലിനൊപ്പം വളർന്ന് വലുതായ ബാല്യ കൗമാരങ്ങളാണ് നമ്മുടേതെന്നും പോസ്റ്റിലൂടെ ലക്ഷ്മിപ്രിയ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ നടി കണ്ട സിനിമകളെപ്പറ്റിയും പോസ്റ്റിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്നാൽ ട്രോളിനെതിരെ ലക്ഷ്മി പ്രിയയും രംഗത്ത് വന്നു. അത്രയധികം ആരാധനയും സ്നേഹവും ബഹുമാനവും തനിക്ക് മോഹൻലാലിനോട് ഉണ്ടെന്നും തൻറെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജീവിച്ചു പൊക്കോട്ടെയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

 

Content Highlight: Troll against Lakshmi Priya on Facebook post about Mohanlal