ലതകുമാരിയെ യു.ഡി.എഫും ബി.ജെ.പിയും പിന്തുണക്കുമോ?; തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍.ഡി.എഫിന് നഷ്ടമാവുമോ?
kERALA NEWS
ലതകുമാരിയെ യു.ഡി.എഫും ബി.ജെ.പിയും പിന്തുണക്കുമോ?; തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍.ഡി.എഫിന് നഷ്ടമാവുമോ?
ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 11:42 am

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എം.എല്‍.എയായി തെരഞ്ഞെടക്കപ്പെട്ടതിനെ തുടര്‍ന്ന് മേയറായിരുന്ന വി.കെ പ്രശാന്ത് രാജിവെച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയറെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനം എല്‍.ഡി.എഫിന് ലഭിക്കാതിരിക്കാന്‍ തന്ത്രവുമായി കോണ്‍ഗ്രസും ബി.ജെ.പിയും.

ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്കാണ് എല്‍.ഡി.എഫിന് മേയര്‍ സ്ഥാനവും കോര്‍പ്പറേഷന്‍ ഭരണവും ലഭിച്ചത്. അതിനിയും നിലനിര്‍ത്താം എന്ന ഇടതുമുന്നണി പ്രതീക്ഷകളെ വെട്ടാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്.

മേയര്‍ സ്ഥാനത്ത് പൊതുസ്വതന്ത്രനായ വ്യക്തിയെ പിന്തുണക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഒരു പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്ര സ്ഥാനാര്‍ത്ഥി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ പിന്തുണക്കാനാണ് യു.ഡി.എഫ് തീരുമാനം. സമാന തീരുമാനം തന്നെയാണ് ബി.ജെ.പിയുടേതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതു സ്വതന്ത്രന്‍ എന്ന ഗണത്തില്‍ വരുന്നത് ഒരു കൗണ്‍സിലര്‍ മാത്രമാണ്. ശ്രീകാര്യത്ത് ഒരു കക്ഷിയുടേയും പിന്തുണയില്ലാതെ വിജയിച്ച എന്‍.എസ് ലതകുമാരി. യു.ഡി.എഫ് ഇവരെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ബി.ജെ.പി പിന്തുണക്കുകയും ചെയ്താല്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും.

ആകെ 100 വാര്‍ഡുകളാണ് കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 43 കൗണ്‍സിസര്‍മാരാണ് എല്‍.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21 കൗണ്‍സിലര്‍മാരും ഉണ്ട്. സ്വതന്ത്രര്‍ ഒരാളും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ