എഡിറ്റര്‍
എഡിറ്റര്‍
‘ലാലേട്ടാ ലാലേട്ടാ…’; ദേശീയ പുരസ്‌കാര നിറവിലുള്ള മോഹന്‍ലാലിന് ആദരമായി ആരാധകര്‍ ഒരുക്കിയ വീഡിയോ ഗാനം കാണാം
എഡിറ്റര്‍
Saturday 8th April 2017 8:44pm

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന് ആരാധകരുടെ സ്‌നേഹാദരം. ദേശീയ അവാര്‍ഡിന്റെ നിറവിലുള്ള മോഹന്‍ലാലിന്റെ 38 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് ആരാധകര്‍ തങ്ങളുടെ സ്‌നേഹം അറിയിച്ചിരിക്കുന്നത്.

ദ ഇന്‍വിന്‍സിബിള്‍ മൊഗുള്‍ എന്നു പേരിട്ടിരിക്കുന്ന വീഡിയോയില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള ചിത്രങ്ങളിലെ രംഗങ്ങളും ഡയലോഗുകളുമുണ്ട്. ലാലേട്ടാ..ലാലേട്ടാ.. എന്നു തുടങ്ങുന്ന ഗാനം ഏതൊരു മോഹന്‍ലാല്‍ ആരാധകനും നെഞ്ചിലേറ്റുന്നതാണ്.

മഹേഷ് നായരുടേതാണ് ആശയം. മഹേഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. അബയ് ഡേവിഡ് ആണ് ആവേശം കൊള്ളിക്കുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. വിവിധ സിനിമകളുടെ രംഗങ്ങള്‍ അതിമനോഹരമായി തുന്നിച്ചേര്‍ത്തിരിക്കുന്നതാണ് വീഡിയോയെ മനോഹരമാക്കുന്നത്. തേജസ് സതീഷന്റേതാണ് എഡിറ്റിംഗ്.


Also Read: ആ വാര്‍ത്ത വായിക്കുമ്പോള്‍ അവളുടെ ഉള്ളു പിടയുന്നുണ്ടായിരുന്നു; പക്ഷെ ഒരിറ്റു കണ്ണീര്‍ പോലും ആ കണ്ണുകളില്‍ നിന്നും പൊഴിഞ്ഞിരുന്നില്ല; സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് വായിച്ച് അവതാരക, വീഡിയോ


മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗുകളും വീഡിയോയുടെ ഭാഗമാകുന്നു. സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങളുടെ പേരുകളും ഡയലോഗുകളും ചേര്‍ത്താണ് ഗാനം എഴുതിയിരിക്കുന്നത്.

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള ആരാധകരുടെ ആദരമാണീ വീഡിയോ.

Advertisement