യുദ്ധം നന്മയും തിന്മയും തമ്മില്‍ അല്ല, തിന്മയും തിന്മയും തമ്മില്‍; തകര്‍ത്തടുക്കി ലൂസിഫര്‍ ട്രെയ്‌ലര്‍
Movie Day
യുദ്ധം നന്മയും തിന്മയും തമ്മില്‍ അല്ല, തിന്മയും തിന്മയും തമ്മില്‍; തകര്‍ത്തടുക്കി ലൂസിഫര്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th March 2019, 9:31 pm

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ  ട്രെയ്‌ലര്‍ പുറത്തിറങ്ങി.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.  ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.

ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറില്‍ വില്ലന്‍. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

ALSO READ:  രാജയും പിളേളരും സ്‌ട്രോംങ് ആണ്, ഡബിള്‍ അല്ല, ത്രിബിള്‍; മധുര രാജയുടെ ടീസര്‍ പുറത്ത് വിട്ടു

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.