ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Toyota
ഡ്രൈവ് ദ നേഷനില്‍ ഇനിമുതല്‍ യാരിസും ലഭിക്കും
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 2:32pm

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറില്‍ യാരിസ് സ്വന്തമാക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക പാക്കേജായ ‘ഡ്രൈവ് ദ നേഷനി’ല്‍ യാരിസിനെയും ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുത്തി.

പ്രതിരോധ സേനകളിലെ അംഗങ്ങള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. നിലവിലുള്ള പ്രധാന മോഡലുകളായ ഇന്നോവ ക്രിസ്റ്റ, എത്തിയോസ്, കൊറോള ഓള്‍ട്ടിസ് എന്നിവയൊക്കെ ‘ഡ്രൈവ് ദ നേഷന്‍’ പദ്ധതി പ്രകാരം ലഭ്യമാണ്.


Read:  പ്രീതാ ഷാജിയുടെ കേസില്‍ സര്‍ക്കാര്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി


വ്യക്തിഗത വിഭാഗം വില്‍പ്പനയില്‍ 13% ആയിരുന്നു ‘ഡ്രൈവ് ദ നേഷന്‍’ പ്രചാരണ പരിപാടിയുടെ സംഭാവനയെന്നാണ് കമ്പനിയുടെ കണക്ക്. ഈ പ്രതികരണം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ വിഭാഗങ്ങളേയും മോഡലുകളേയും 2016ല്‍ ആരംഭിച്ച പദ്ധതിയില്‍പ്പെടുത്താന്‍ ടൊയോട്ട സന്നദ്ധമായത്.

ആകര്‍ഷക നിരക്കിലുള്ള വാഹന വായ്പയ്‌ക്കൊപ്പം ടൊയോട്ട പ്രൊട്ടക്ട് ഇന്‍ഷുറന്‍സിലും ടൊയോട്ട ജനുവിന്‍ അക്‌സസറികളിലുമൊക്കെ ആകര്‍ഷക ഇളവുകളും സമാനതകളില്ലാത്ത എക്സ്റ്റന്‍ഡഡ് വാറന്റിയുമൊക്കെ ‘ഡ്രൈവ് ദ നേഷന്‍’ പ്രകാരം നല്‍കുന്നുണ്ട്.

സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികര്‍ക്കും എട്ടു വര്‍ഷ കാലാവധിയോടെ ഓണ്‍ റോഡ് വില പൂര്‍ണമായി തന്നെ വായ്പയായി ലഭ്യമാക്കുമെന്നതാണ് ‘ഡ്രൈവ് ദ നേഷ’ന്റെ സവിശേഷത.


Read:  ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ പ്രമോഷന് പോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഡബ്ല്യു.സി.സിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല; വിമര്‍ശനത്തോട് പ്രതികരിച്ച് സജിത മഠത്തില്‍


പ്രതിമാസത്തവണ കുറവാണെന്നതിനു പുറമെ ഡൗണ്‍ പെയ്‌മെന്റും ഇല്ലെന്നതാണ് ഈ പദ്ധതിയുടെ നേട്ടം. പദ്ധതിയില്‍പ്പെടുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ‘ഡ്രൈവ് ദ നേഷന്‍ ചാംപ്യന്‍’മാരെയും ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ നിയോഗിച്ചിട്ടുണ്ട്.

പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമായി കഴിഞ്ഞ മെയിലാണ് യാരിസ് ഇന്ത്യയിലെത്തിയത്. പവേഡ് ഡ്രൈവര്‍ സീറ്റ്, ഏഴ് എസ്.ആര്‍.എസ് എയര്‍ബാഗ്, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച എയര്‍ വെന്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, മുന്‍ പാര്‍ക്കിങ് സെന്‍സര്‍, എല്ലാ വകഭേദത്തിലും സി.വി.ടി ട്രാന്‍സ്മിഷന്‍ തുടങ്ങിയവയായിരുന്നു യാരിസിലെ പരിഷ്‌കാരങ്ങള്‍.

Advertisement