ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നടനാണ് ടൊവിനോ തോമസ്. ഗോദ, മായാനദി, ലൂസിഫര്‍, മിന്നല്‍ മുരളി, തല്ലുമാല, എ.ആര്‍.എം അങ്ങനെ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ടൊവിനോ തോമസിന് സാധിച്ചിട്ടുണ്ട്. സജീവ് അന്തിക്കാട് സംവിധാനം ചെയ്ത് 2012 ല്‍ പുറത്ത് വന്ന പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
മലയാളത്തിന് പുറമേ അന്യ ഭാഷകളിലും അറിയപ്പെടുന്ന നടനാണ് ഇന്ന് ടൊവിനോ. ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഇപ്പോള്‍ നരിവേട്ടയെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. നരിവേട്ട എന്ന സിനിമ നിങ്ങളെ പല യഥാര്‍ത്ഥ സംഭവങ്ങളെയും ഓര്‍മ്മിപ്പിക്കുമെന്ന് ടൊവിനോ പറയുന്നു. സിനിമയുടെ ട്രെയ്‌ലര്‍ കണ്ട് പല ആളുകളും തങ്ങളെ പല സംഭവങ്ങളെയും ഓര്‍മിപ്പിച്ചുവെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമ ഫിക്ഷണായാണ് തങ്ങള്‍ അവതരിപ്പിച്ചതെന്നും എന്നാല്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയം വളരെ സത്യസന്ധമായ കാര്യമാണെന്നും ടൊവിനോ പറയുന്നു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമ നിങ്ങളെ പല ഇന്‍സിഡന്‍സും ഓര്‍മിപ്പിച്ചേക്കാം. ട്രെയ്‌ലര്‍ കണ്ടിട്ട് പലരും പറഞ്ഞു ഒരു സംഭവമല്ല പല ഇന്‍സിഡന്‍സും അവര്‍ക്ക് ഓര്‍മ വന്നുവെന്ന്. ഏതെങ്കിലും ഒരു ഇന്‍സിഡന്റിനെ വളരെ ഷോട്ട് ബൈ ഷോട്ട് ആയിട്ടുള്ള ഡോക്യുമെന്റേഷനല്ല, നമ്മള്‍ ഈ സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ ചെയ്യണമെങ്കില്‍ റിസേര്‍ച്ച് മാത്രമല്ല ഭയങ്കരമായിട്ട് ഇന്‍വെസ്റ്റിഗേഷനുമൊക്കെ വേണ്ട കാര്യമാണ്.
നമ്മളുടെ സിനിമയില്‍ നമ്മള്‍ ഫിക്ഷണലെയ്‌സ് ചെയ്തിട്ടുള്ളത് സത്യമായ കാര്യങ്ങളാണ്. അങ്ങനെ ഇന്‍സ്പയര്‍ഡായിട്ടുള്ള ഒരു സിനിമയാണ് ഇത്. സിനിമയില്‍ ഞങ്ങളുടെ കഥാപാത്രങ്ങളൊക്കെ ഫിക്ഷനാണ്. പക്ഷേ നമ്മള്‍ ഇതില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം അല്ലെങ്കില്‍ മുമ്പോട്ട് വെ്ക്കുന്ന ആശയം സത്യസന്ധമായിട്ടുള്ള ഒന്നാണ്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas talks about his upcoming film Narivetta.