റോസാപ്പൂവിന്റെ ഭംഗി ആസ്വദിക്കുമ്പോള്‍ അതിൻ്റെ മുള്ള് കണ്ടോ എന്നുപറയുന്നവരോട് ഒന്നും പറയാനില്ല: ടൊവിനോ തോമസ്
Entertainment
റോസാപ്പൂവിന്റെ ഭംഗി ആസ്വദിക്കുമ്പോള്‍ അതിൻ്റെ മുള്ള് കണ്ടോ എന്നുപറയുന്നവരോട് ഒന്നും പറയാനില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 11:04 pm

2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടനാണ് ടൊവിനോ തോമസ്. പിന്നീട് വളരെ വേഗത്തില്‍ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാൻ നടന് സാധിച്ചു.

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ടൊവിനോക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇപ്പോൾ എല്ലാ കാര്യത്തിനും കുറ്റം പറയുന്നവരോട് തനിക്കൊന്നും പറയാനില്ലെന്ന് പറയുകയാണ് ടൊവിനോ തോമസ്.

എന്തിനും കുറ്റം പറയുന്നവരോട് തങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ലെന്നും നോര്‍മലായിട്ടുള്ള ആളുകള്‍ ഇവിടെയുള്ളപ്പോഴാണ് ഫിലിം മേക്കേഴ്‌സ് സിനിമ ചെയ്തിട്ടുള്ളതെന്നും ടൊവിനോ പറയുന്നു.

റോസാപ്പൂവിന്റെ ഭംഗി ആസ്വദിക്കുമ്പോള്‍ അതിന്റെ താഴത്തെ മുള്ള് കണ്ടോ എന്നുപറയുന്നവരുണ്ടെങ്കില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നും എത്ര പോസിറ്റീവ് ആയിട്ടുള്ള കാര്യത്തിനും കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. നരിവേട്ട സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി കൗമുദിയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘എന്തിലും കുറ്റം പറയുന്നവരോട് നമുക്കൊന്നും പറയാന്‍ പറ്റില്ല. നോര്‍മല്‍ ആളുകള്‍ ഇവിടെയുണ്ടായിരുന്ന സമയത്ത് അല്ലേ ഇതുപോലെ ഫിലിം മേക്കേഴ്‌സ് സിനിമ ചെയ്തിട്ടുള്ളതും, അതിവിടെ ചര്‍ച്ച ചെയ്തിട്ടുള്ളതും, ഇപ്പോഴും ചര്‍ച്ച ചെയ്യുന്നതുമൊക്കെ.

ഒരു മനോഹരമായിട്ടുള്ള റോസപ്പൂവ് എന്ന് പറയുമ്പോള്‍, ആ റോസാപ്പൂവിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ താഴത്തെ മുള്ള് കണ്ടോ എന്നുപറയുന്ന ആളുകളുണ്ടെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. എത്ര പോസിറ്റീവ് ആയിട്ടുള്ള കാര്യത്തിനും കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ല,’ ടൊവിനോ പറയുന്നു.

നരിവേട്ട

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ചിത്രം ഇന്നലെ(വെള്ളി) തിയേറ്ററിലെത്തിയത്. യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും നരിവേട്ടയ്ക്കുണ്ട്.

Content Highlight: Tovino Thomas talking about Negatives