അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് നരിവേട്ട. ഇഷ്കിന് ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് നരിവേട്ട. ഇഷ്കിന് ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
സെൻസർ ബോർഡിന്റെ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 23നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിൻ്റെ ട്രെയ് ലർ പുറത്ത് ഇറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.
നരിവേട്ടയിൽ ലോങ് ടേക്ക് സീന്‍ ഉണ്ടെന്നും സിനിമയില്‍ വരുമ്പോള്‍ അത് കട്ട് ചെയ്തും അതിനിടയില്‍ വേറെ ഷോട്ടുകളുണ്ടെന്നും ടൊവിനോ പറയുന്നു.

അതൊരു മാസ്റ്റര്‍ ഷോട്ട് പോലെ പ്ലാന്‍ ചെയ്തതാണെന്നും എടുക്കുന്ന സീന്‍ അത്തരമൊരു സീന്‍ ആണെന്ന് അറിയുന്നത് കൊണ്ട് എല്ലാവരും സൈലന്റ് ആയിരുന്നെന്നും താന്‍ പെര്‍ഫോം ചെയ്ത് കഴിഞ്ഞപ്പോള്‍ സംവിധായന്റെ ശബ്ദം ഇടറിയാണ് കട്ട് വിളിച്ചതെന്നും ടൊവിനോ പറയുന്നു. നരിവേട്ട സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ടൊവിനോ.
‘നരിവേട്ടയിലെ ഒരു സീന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, അത് ലോങ് ടേക്ക് ആയിരുന്നു. സിനിമയില്‍ വരുമ്പോള്‍ അത് എഡിറ്റ് ചെയ്തിട്ട് കട്ടായിട്ടായിരിക്കും വരുന്നത്. അതിനിടയ്ക്ക് വേറെ ഷോട്ടുകളൊക്കെ ഉണ്ടാകും.
പക്ഷെ, നമ്മളൊരു മാസ്റ്റര്‍ ഷോട്ട് പോലെ ഒരു ദിവസം രാവിലെ വന്ന് പ്രിപയേഡ് ആയിട്ട്, അപ്പോള്‍ അന്ന് ഞാനും ആ മൂഡിലായിരുന്നു. ഇന്ന് എടുക്കാന്‍ പോകുന്ന സീന്‍ ഇതായിരുന്നു എന്ന് അറിയാവുന്നത് കൊണ്ട് മൊത്തം ഗ്രൂമും കുറച്ച് സൈലന്റിലായിരുന്നു.
ഈ സീന്‍ പെര്‍ഫോം ചെയ്ത് കഴിഞ്ഞപ്പോള്‍ അനുരാജ് സാധാരണ കട്ട് എന്നാണ് വിളിക്കാറുള്ളത്. ഇത് ശബ്ദം ഒക്കെ ഇടറിയാണ് കട്ട് പറഞ്ഞത്. അനുരാജിന്റെ ശബ്ദം ഇടറി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാതായി,’ ടൊവിനോ പറയുന്നു.
നരിവേട്ട സംസാരിക്കുന്ന വിഷയങ്ങൾ കാണുകയും ചിന്തിക്കുകയും വേണമെന്നും അതിനെക്കുറിച്ച് സംസാരിക്കേണ്ടത് സാധാരണ ജനങ്ങളാണെന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു.
Content Highlight: Tovino Thomas talking about Narivetta Movie and Anuraj Manohar