2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോദയിലെ ആഞ്ജനേയദാസനും മിന്നൽ മുരളിയിലെ ജെയിസണും.
ടൊവിനോയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ കൂടിയാണ് ബേസിൽ ജോസഫ്. ടൊവിനോയും ബേസിലും തമ്മിലുള്ള സൗഹൃദവും അടുപ്പവുമൊക്കെ എപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്. ബേസിലിൻ്റെ പുതിയ ചിത്രമായ മരണമാസ്സ് ചിത്രം നിർമാണം ചെയ്തത് ടൊവിനോ തോമസാണ്. ഇപ്പോൾ ബേസിലിൻ്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
ബേസിലൊരു അടിപൊളി നടനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും പൊന്‍മാന്‍ മാത്രമല്ല സൂക്ഷ്മദര്‍ശിനിയും അടിപൊളി സിനിമയാണെന്നും ടൊവിനോ പറയുന്നു. തനിക്ക് പൊന്‍മാനില്‍ ഇഷ്ടപ്പെട്ട സീൻ കുത്ത് കൊണ്ട് കഴിഞ്ഞുള്ള ബേസിലിൻ്റെ റിയാക്ഷനാണെന്നും പിന്നീട് മരിയാനോ തോൽക്കുന്ന സമയത്തെ ബേസിലിൻ്റെ പുച്ഛവും കൂവൽ സീനുമൊക്കെ അടിപൊളിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം കയ്യില്‍ നിന്നും ഇടാന്‍ കഴിവുള്ള നടനാണ് ബേസിലെന്നും ടൊവിനോ കൂട്ടിച്ചേർത്തു. പേർളി മാണിയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘അവനൊരു അടിപൊളി ആക്ടറാണെന്ന് എനിക്ക് അവന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് തോന്നി. പൊന്‍മാന്‍ മാത്രമല്ല, സൂക്ഷ്മദര്‍ശിനി പോലുള്ള സിനിമകള്‍ അടിപൊളിയാണ്. എനിക്ക് പൊന്‍മാനില്‍ ഏറെ ഇഷ്ടം കുത്ത് കൊണ്ട് കഴിഞ്ഞുള്ള അവന്റെ റിയാക്ഷനാണ്.
അത് കഴിഞ്ഞ് മരിയാനോ തോല്‍ക്കുന്ന സമയത്ത് അവന്‍ പുച്ഛിക്കുകയും, കൂവുന്ന സീനും അതൊക്കെ വന്‍ പൊളിയായിരുന്നു. എല്ലാം കയ്യില്‍ നിന്നും ഇടാന്‍ കഴിവുള്ള നടനാണ് ബേസില്‍,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talking about Basi Perfomace in Ponman Movie