മരണമാസ്സ് ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ തൻ്റെ സീനിനെക്കുറിച്ചും സംസാരിക്കുകയാണ് നിർമാതാവ് കൂടിയായ ടൊവിനോ തോമസ്. ചിത്രത്തില്‍ മരണമാസ്സ് ആയിട്ട് അഭിനയിച്ചത് താന്‍ ആണെന്നും നായകനും നായികയും അങ്ങനെ കുറെ ക്യാരക്ടേഴ്‌സ് ഒക്കെ ഉണ്ടാകും പക്ഷെ, ടൈറ്റില്‍ ക്യരക്ടര്‍ താനാണെന്നും ടൊവിനോ പറയുന്നു.
ആളുകള്‍ക്ക് ‘ഹേ’ എന്ന് തോന്നണമെങ്കില്‍ സുപരിചതനായിട്ടുള്ള ആളാകണമെന്നും അതിന് കുറച്ച് അറിയപ്പെടുന്ന നടന്‍ വേണമെന്നും ടൊവിനോ പറഞ്ഞു.
ഒരു ഡെഡ് ബോഡിയായിട്ട് വന്ന് അഭിനയിക്കാമോയെന്ന് പറഞ്ഞ് ആരേയും വിളിക്കാന്‍ പറ്റില്ലല്ലോയെന്നും അതിന് കമ്പനി ആര്‍ട്ടിസ്റ്റ് ആയി താന്‍ തന്നെ ഉണ്ടെന്നും ടൊവിനോ വ്യക്തമാക്കി.
ആരോടും ചോദിക്കുകയും പറയുകയും വേണ്ടെന്നും താന്‍ തന്നെ കയറിക്കിടന്നാല്‍ മതിയല്ലോ എന്നും ശവമടക്കൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടിയില്‍ കിടന്ന് നമ്മള്‍ ഉറങ്ങിപ്പോയിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. റേഡിയോ മാംഗോയോയില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘മരണമാസ്സ് ആയിട്ട് അഭിനയിച്ചത് ഞാന്‍ അല്ലേ. നായകനും നായികയും അങ്ങനെ കുറെ ക്യാരക്ടേഴ്‌സ് ഒക്കെ ഉണ്ടാകും. പക്ഷെ, ടൈറ്റില്‍ ക്യരക്ടര്‍ ഞാനല്ലേ. ആളുകള്‍ക്ക് ‘ഹേ’ എന്ന് തോന്നണമെങ്കില്‍ സുപരിചതനായിട്ടുള്ള ആള് ആവണം. അതിന് കുറച്ച് അറിയപ്പെടുന്ന നടന്‍ വേണം.
ഒരു ഡെഡ് ബോഡിയായിട്ട് വന്നഭിനയിക്കാമോ ഒരു ഷോട്ട് എന്നുപറഞ്ഞ് ആരേയും വിളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ കമ്പനി ആര്‍ട്ടിസ്റ്റ് ആയിട്ട് ഞാന്‍ തന്നെ ഉണ്ടല്ലോ. ഇതിപ്പോള്‍ ആരോടും ചോദിക്കുകയും പറയുകയും വേണ്ടല്ലോ. ഞാന്‍ തന്നെ കയറിക്കിടന്നാല്‍ മതിയല്ലോ. ശവമടക്കൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടിയില്‍ കിടന്ന് നമ്മള്‍ ഉറങ്ങിപ്പോകും,’ ടൊവിനോ പറയുന്നു.
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
നടൻ സിജു സണ്ണിയോടൊപ്പം സംവിധായകൻ ശിവപ്രസാദ് കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.ബേസിൽ ജോസഫിനെക്കൂടാതെ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങൾ.
Content Highlight: Tovino Thomas Says fell asleep while shooting the funeral scene