ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തി വളരെ വേഗത്തില്‍ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. ഫേസ്ബുക്ക് സജീവമായി നിന്ന കാലത്ത് താന്‍ പെണ്ണിന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു. ആ അക്കൗണ്ടിന് പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലായിരുന്നെന്നും എന്നാല്‍ ഒടുവില്‍ അത് ഇട്ടിട്ട് ഓടേണ്ട അവസ്ഥയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാത്രിയൊക്കെയാകുമ്പോള്‍ പലരും മെസേജയക്കുമായിരുന്നെന്നും അതില്‍ പല പ്രായത്തിലുള്ള ആളുകള്‍ ഉണ്ടാകുമായിരുന്നെന്നും ടൊവിനോ പറയുന്നു. അവരൊക്കെ പല തരത്തിലുള്ള മെസേജുകളായിരുന്നു അയച്ചിരുന്നതെന്നും അതൊന്നും മാനേജ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ആ അക്കൗണ്ട് ഉപേക്ഷിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേക്ക് അക്കൗണ്ടായതിനാല്‍ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളെല്ലാം താന്‍ അക്‌സപ്റ്റ് ചെയ്തിരുന്നെന്നും അതാണ് പലരും മെസ്സേജയക്കാന്‍ കാരണമെന്നും താരം പറയുന്നു. പരിചയമില്ലാത്ത ഒരു പെണ്ണിന്റെ അക്കൗണ്ട് ഫ്രണ്ട് റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്താല്‍ ആരായാലും മെസേജയക്കുമെന്നും ടൊവിനോ പറഞ്ഞു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘ഞാനും ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. പണ്ടായിരുന്നു അത് ചെയ്തത്. ഒരു പെണ്ണിന്റെ പേരിലാണ് അത് തുടങ്ങിയത്. പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലായിരുന്നു. പക്ഷേ, ആ അക്കൗണ്ട് ഇട്ടിട്ട് ഓടേണ്ട അവസ്ഥ വന്നിട്ടുണ്ട്. രാത്രിയൊക്കെ വരുന്ന മെസേജുകളൊന്നും ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പല പ്രായത്തിലുള്ള ആളുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു (ചിരിക്കുന്നു).
ഫേക്ക് അക്കൗണ്ടായതുകൊണ്ട് ഇങ്ങോട്ട് വന്ന ഫ്രണ്ട് റിക്വസ്റ്റൊക്കെ ഞാന്‍ അക്‌സപ്റ്റ് ചെയ്തു. അതാണ് പണിയായത്. ഒരു പെണ്ണിന്റെ അക്കൗണ്ട് നമ്മടെ റിക്വസ്റ്റ് അക്‌സ്പ്റ്റ് ചെയ്താല്‍ അത് ആരാണെന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റി ഉണ്ടാകുമല്ലോ. അതുകൊണ്ടാകാം എല്ലാവരും മെസേജയച്ചതെന്ന് തോന്നുന്നു,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas saying he created a fake account by using a girl’s name long ago