മരണമാസിലെ എന്റെ ആ ബ്രില്യന്‍സ് ബേസിലിന് മനസിലായിട്ടില്ല: ടൊവിനോ തോമസ്
Entertainment
മരണമാസിലെ എന്റെ ആ ബ്രില്യന്‍സ് ബേസിലിന് മനസിലായിട്ടില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 5:48 pm

ശിവപ്രസാദ് സംവിധാനം നിര്‍വഹിച്ച് ബേസില്‍ ജോസഫ് നായകനായെത്തിയ ചിത്രമായിരുന്നു മരണമാസ് വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മിച്ചത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച സിനിമ ഒ.ടി.ടി.യിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മരണ മാസ് സിനിമയില്‍ താന്‍ ഡെഡ് ബോഡിയായി അഭിനയിച്ചത് എന്തുകൊണ്ടാണെന്ന് പറയുകയാണ് ടൊവിനോ തോമസ്. സിനിമയുടെ പേര് മരണമാസാണെന്നും താനാണ് സിനിമയില്‍ മരണമാസായി അഭിനയിച്ചതെന്നും ടൊവിനോ പറയുന്നു. ആ സീന്‍ തന്റെ ഒരു ബ്രില്യന്‍സാണെന്നും അത് ബേസിലിന് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ഷോട്ടില്‍ കുറച്ച് നേരത്തേക്ക് വന്ന് അഭിനയിക്കാന്‍ എനിക്ക് ആരോടും പറയാന്‍ കഴിയില്ലെന്നും അതുകൊണ്ട് താന്‍ തന്നെ അഭിനയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ്.എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ആ സിനിമയുടെ പേരെന്താണ്, മരണമാസ്. അപ്പോള്‍ ആരാണ് ടൈറ്റില്‍ റോള്‍ ചെയ്തിരിക്കുന്നത്. അത് എന്റെ ബ്രില്‌യന്‍സാണ് ബേസിലിന് അത് മനസിലായിട്ടില്ല(ചിരി). ബേസില് വിചാരിച്ചിരിക്കുന്നത് അവനാണ് പടത്തില്‍ മരണമാസായിട്ട് അഭിനയിച്ചത് എന്നാണ്. ഞാനാണ് മരണമാസ്. കുറച്ച് സെക്കന്റ് മാത്രമുള്ള ഷോട്ടിലേക്ക് ആ കഥാപാത്രമായിട്ട് അഭിനയിക്കാന്‍, എനിക്ക് പോപ്പുലര്‍ ആയിട്ടുള്ള ഒരു ആക്ടറിനെ വിളിക്കാന്‍ പറ്റുമോ. എനിക്ക് ആരോടും ചോദിക്കാനും പറയാനുമില്ല. അപ്പോള്‍ ഓക്കെ പെട്ടി തുറുക്കു എന്ന് ഞാന്‍ പറഞ്ഞു(ചിരി),’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas explains why he played a dead body in the movie Marana Mass.