എന്റെ കഥാപാത്രങ്ങള്‍ പിന്നീട് ക്രിഞ്ചായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: ടൊവിനോ തോമസ്
Entertainment
എന്റെ കഥാപാത്രങ്ങള്‍ പിന്നീട് ക്രിഞ്ചായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 12:28 pm

സൂപ്പര്സ്റ്റാര് ഡേവിഡ് പടിക്കലായി ടൊവിനോ തോമസ് എത്തുന്ന ലാല് ജൂനിയര് ചിത്രമാണ് നടികര്. വ്യത്യസ്ത വേഷപ്പകര്ച്ചകളിലാണ് ടൊവിനോ ചിത്രത്തില് എത്തുന്നത്. ചിത്രത്തില് ഭാവന, സൗബിന് ഷാഹിര്, ദിവ്യ പിള്ള, ബാലു വര്ഗീസ്, സുരേഷ് കൃഷ്ണ, ചന്തു സലീംകുമാര് തുടങ്ങിയവരും പ്രധാന വേഷത്തില് എത്തുന്നുണ്ട്.

മലയാള സിനിമയില് ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത നടനാണ് ടൊവിനോ തോമസ്. ചൈയിന് സ്‌മോക്കറായി തീവണ്ടി എന്ന സിനിമയില് 2018ല് ഒരു നാടന് പയ്യനായി, തല്ലുമാലയില് തല്ലുക്കൊള്ളിയായി, സൂപ്പര്ഹീറോ മിന്നല്മുരളി, മായനദിയിലെ മാത്തന്, ഇപ്പോള് ഡേവിഡ് പടിക്കലായി നടികറില്. ഒരോ കഥാപാത്രങ്ങള്ക്ക് നല്കുന്നതും വ്യത്യസ്ത വേഷപകര്ച്ചയാണ്. എങ്ങിനെയാണ് ഇത്തരത്തില് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിനു മറുപടി പറയുകയാണ് ടൊവിനോ.

‘ എനിക്ക് പലതരം ക്യാരക്ടര്സ് ചെയ്യാന് വളരെ ഇഷ്ടമാണ്. അപ്പോഴേ നമുക്കും ഒരു രസമുള്ളൂ. ഞാന് അത് തപ്പി കണ്ടുപിടിക്കുന്നതാണ്. വരുന്നതില് നിന്നും നമ്മള് ഫില്റ്റര് ചെയ്യുമ്പോള് കിട്ടുന്നതാണ്. നമ്മള് നമ്മളെ തന്നെ റിപ്പീറ്റ് ചെയ്യാതെയിരിക്കാനായി പരമാവധി ശ്രമിക്കും. പിന്നെ പല പല ഡയറക്ടേഴ്‌സിന്റെ കൂടെ വര്ക്ക് ചെയുന്ന സമയത്ത് പല റൈറ്റേഴ്‌സ് എഴുതിയ കഥാപാത്രങ്ങള് നമുക്കും നമ്മുടെതായ ഡൈമന്ഷന് കൊടുക്കാന് കഴിഞ്ഞാല് നല്ലതാവും.

പ്രധാനമായും ഞാന് ചെയ്യുന്ന പ്രോസസ്സ് എനിക്ക് ബോറടിക്കാന് പാടില്ല. എനിക്ക് ബോറടിച്ചാല് ഉറപ്പായും കാണുന്നവര്ക്ക് ബോറടിക്കും. പിന്നെ കുറച്ച് കാലം കഴിഞ്ഞ് കാണുമ്പോഴും നമ്മുക്ക് ക്രിഞ്ച് ആവാത്ത പോലെ ചെയ്യണം എന്നും ആഗ്രഹമുണ്ട്. പരമാവധി അങ്ങനത്തെ കഥാപാത്രങ്ങളെ ചെയ്യുന്ന സമയത്താണ് ഞാനും ഒരു നടനെന്ന നിലയില് എന്റെ പൊട്ടന്ഷ്യല് എക്‌സ്‌പ്ലോര് ചെയ്യുന്നത്.

കാരണം ഞാന് പഠിച്ചിട്ടു വന്നതോ ചെറുപ്പം മുതലെ കലാകായിക രംഗത്തുനിന്ന് വന്ന ആളോ ഒന്നും അല്ല. എനിക്ക് സിനിമയോടുള്ള ഇഷ്ടം കൊണ്ട് മാത്രം വന്നതാണ്. ഞാന് ഇപ്പോഴും എന്നെ തന്നെ പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. ഒന്നും ചെയ്യാന് പറ്റില്ല എന്ന് പറഞ്ഞ് പേടിച്ച് മാറി നില്ക്കുന്നില്ല. അങ്ങനെ നിന്നാല് ഗ്രോത്ത് ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്, ‘ ടൊവിനോ പറഞ്ഞു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സില് ഇടം നേടിയ വ്യക്തിയാണ് ടൊവിനോ തോമസ്. നടികര് തന്റെ 49ാമത്തെ ചിത്രമാണന്നും ജൂലൈയില് റിലീസാവുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം 50ാമത്തെ ചിത്രമാണന്നും വ്യക്തമാക്കി. നടികറിന്റെ വിശേഷങ്ങള് പേര്ളി മാണി ഷോയില് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്

Content Highlight: Tovino Thomas about the selection of his characters