ശൂന്യതയില്‍ നിന്ന് ബ്രില്യന്‍സ് ഉണ്ടാക്കുന്ന വ്യക്തി; അദ്ദേഹത്തെ പോലൊരു തിരക്കഥാകൃത്ത് ഇന്ന് വേറെയില്ല: ടൊവിനോ
Entertainment
ശൂന്യതയില്‍ നിന്ന് ബ്രില്യന്‍സ് ഉണ്ടാക്കുന്ന വ്യക്തി; അദ്ദേഹത്തെ പോലൊരു തിരക്കഥാകൃത്ത് ഇന്ന് വേറെയില്ല: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th March 2025, 2:32 pm

തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കറിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ശൂന്യതയില്‍ നിന്ന് ബ്രില്യന്‍സ് ഉണ്ടാക്കുന്ന വ്യക്തിയാണ് ശ്യാമെന്നും അദ്ദേഹത്തെ പോലൊരു തിരക്കഥാകൃത്ത് ഇന്ന് വേറെയില്ലെന്നും ടൊവിനോ പറയുന്നു.

‘ശ്യാമേട്ടന്റെയൊക്കെ ഒരു കഴിവ് എന്ന് പറയുന്നത് അദ്ദേഹമൊക്കെ വളരെ ഇന്‍സ്റ്റന്റ് ആയി ബ്രില്യന്റ് പരിപാടികള്‍ പിടിക്കുന്ന ആളാണ്. പുള്ളി ശൂന്യതയില്‍ നിന്നും ബ്രില്യന്‍സ് ഉണ്ടാക്കുന്ന ആളാണ്.

തിരക്കഥാ രചനയില്‍ ഇത്രയും വൈദഗ്ധ്യം കിട്ടിയിട്ടുള്ള ഒരു എഴുത്തുകാരന്‍ ഇപ്പോള്‍ നിലവില്‍ വേറെ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.

പുള്ളിയോട് സംസാരിച്ചിരിക്കുമ്പോഴാണ് ഇത് മനസിലാകുക. പുള്ളിയോട് ഒരു കഥയുടെ പകുതി നമ്മള്‍ പറഞ്ഞാല്‍ അതിന്റെ ആക്ച്വല്‍ ബാക്കിയേക്കാള്‍ കിടിലന്‍ ബാക്കി പുള്ളി ഇങ്ങോട്ട് പറഞ്ഞു തരും.

നമ്മള്‍ ഒരു കഥയുടെ ഫസ്റ്റ് ഹാഫ് പറയുകയാണ്, ആ കഥയുടെ സെക്കന്റ് ഹാഫിനേക്കാള്‍ ഗംഭീരമായ ഒന്ന് പുളളി ഇന്‍സ്റ്റന്റ്‌ലി തിരിച്ച് പറഞ്ഞു തരും.

മായാനദിയുടെയൊക്കെ സമയത്ത് കുറേ സാധനങ്ങള്‍ ശ്യാമേട്ടന്‍ നമ്മുടെ അടുത്ത് വന്ന് ചോദിക്കും. എടാ നീയാണ് ഈ സിറ്റുവേഷനിലെങ്കില്‍ നീ എന്തായിരിക്കും പറയുക എന്ന് ചോദിക്കും.

പുള്ളിയുടെ കയ്യില്‍ ഒരു പേപ്പറുണ്ടാകും. അതില്‍ കുറേ എഴുതിവെച്ചിട്ടായിരിക്കും നമ്മളോട് ചോദിക്കുക.

മായാനദിയുടെ ഒരു സമയത്താണെങ്കില്‍ മാത്തന്‍ എന്തായിരിക്കും ചിന്തിക്കുക എന്നത് സംബന്ധിച്ച് എനിക്ക് ഒരു ധാരണ ഉണ്ടാകുമല്ലോ. അപ്പോള്‍ ഞാനത് പറയും. അപ്പോള്‍ പുള്ളി ഓക്കെ നീയത് പറഞ്ഞോ എന്ന് പറഞ്ഞ് പോകും.

വേറെ എന്തെങ്കിലുമൊക്കെയാണ് പറഞ്ഞതെങ്കില്‍ നീ അത് ഈ സിനിമയില്‍ പറയേണ്ട വേറെ ഏതെങ്കിലും സിനിമയില്‍ പറഞ്ഞോ എന്ന് പറഞ്ഞിട്ട് ആ കടലാസില്‍ എഴുതിവെച്ചത് നമ്മളെ കാണിക്കും.

അത് നമ്മളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രോസസാണ്. പുള്ളി എഴുതിക്കൊണ്ടുവന്നതിനേക്കാള്‍ ഒരു ശതമാനമെങ്കിലും മികച്ച ഒരു സാധനമാണ് ഞാന്‍ പറയുന്നതെങ്കില്‍ പുള്ളി എഴുതിക്കൊണ്ടിരിക്കുന്ന സാധനം എന്നെ കാണിക്കുക പോലുമില്ല.

എന്നാല്‍ ഞാന്‍ പറയുന്നതല്ല ആ ക്യാരക്ടറിന് വേണ്ടതെങ്കില്‍ അത് പറയേണ്ടെന്ന് പറയും. അങ്ങനെ ഇന്‍സ്റ്റന്റായി ഇടാനുള്ള കുറേ അവസരങ്ങള്‍ തന്നിരുന്നു,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas about Script writer Shyam Pushkaran