ചിലപ്പോള്‍ ഞാനൊരു നൂഡ് സീന്‍ ചെയ്‌തേക്കാം, ലിപ് ലോക്ക് സീന്‍ ചെയ്‌തേക്കാമെന്ന് പറഞ്ഞു; മറുപടി ഇതായിരുന്നു: ടൊവിനോ
Entertainment
ചിലപ്പോള്‍ ഞാനൊരു നൂഡ് സീന്‍ ചെയ്‌തേക്കാം, ലിപ് ലോക്ക് സീന്‍ ചെയ്‌തേക്കാമെന്ന് പറഞ്ഞു; മറുപടി ഇതായിരുന്നു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th March 2025, 11:14 am

സിനിമയ്ക്കായി പൂര്‍ണമായി തന്നെ സമര്‍പ്പിക്കണമെന്ന് തീരുമാനിച്ച ഒരു സമയത്തെ കുറിച്ച് പറയുകയാണ് നടന്‍ ടൊവിനോ തോമസ്.

ജോലിയൊക്കെ ഉപേക്ഷിച്ച് പൂര്‍ണമായി സിനിമയിലേക്ക് തിരിയുമ്പോള്‍ പല രീതിയില്‍ പലരേയും കണ്‍വിന്‍സ് ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്ന് ടൊവിനോ പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി ഒരു നൂഡ് സീനിലോ ലിപ് ലോക്ക് സീനിലോ ഒരു ബെഡ് റൂം സീനിലോ ഒക്കെ ചിലപ്പോള്‍ തന്നെ കണ്ടെന്ന് വരാമെന്നും ഇതില്‍ ഡിസ്‌റ്റേര്‍ബ്ഡ് ആകരുതെന്ന് ആദ്യം താന്‍ പറഞ്ഞത് തന്റെ അപ്പനോടായിരുന്നെന്നും അതിന് അദ്ദേഹം തന്ന ഒരു മറുപടിയുണ്ടെന്നും ടൊവിനോ പറയുന്നു.

‘ ഞങ്ങളുടെ പ്രണയമൊക്കെ വീട്ടില്‍ അറിയുന്ന സമയമാണ്. വിവാഹപ്രായമാകുമ്പോഴും ഈ റിലേഷന്‍ഷിപ്പ് അങ്ങനെ തുടരുകയാണെങ്കില്‍ നമുക്ക് ആലോചിക്കാമെന്ന് വീട്ടുകാരൊക്കെ പറഞ്ഞിരിക്കുന്ന സമയമാണ്.

ഞാന്‍ അങ്ങനെ ജോലിയൊക്കെ ഉപേക്ഷിച്ച് പൂര്‍ണമായും സിനിമയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അന്ന് ഞാന്‍ അപ്പനോട് പറഞ്ഞു, അപ്പാ ഞാന്‍ സിനിമയ്ക്ക് വേണ്ടി എന്നെ പൂര്‍ണമായും സമര്‍പ്പിക്കും. ചിലപ്പോള്‍ ഞാനൊരു നൂഡ് സീന്‍ ചെയ്‌തെന്നുവരാം. ചിലപ്പോള്‍ ഒരു ലിപ് ലോക്കോ ബെഡ് റൂം സീനോ ചെയ്‌തെന്ന് വരാം.

നിങ്ങള്‍ അതൊന്നും കണ്ട് ഡിസ്‌റ്റേര്‍ബ്ഡ് ആകരുത് എന്ന് പറഞ്ഞു. എന്നോടൊന്നും പറയണ്ട നീ അവളോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു അപ്പന്റെ മറുപടി.

അങ്ങനെ ഞാന്‍ അവളോട് പറഞ്ഞു. എന്റെ കൂടെ നിരന്തരമായി ട്രാവല്‍ ചെയ്യുന്ന ആളാണ് അവള്‍. സിനിമയുടെ ഷൂട്ടിങ് പ്രോസസ് എന്താണെന്നൊക്കെ ഒരു സാധാരണ പ്രേക്ഷനേക്കാളും നല്ല ക്ലാരിറ്റിയില്‍ അവള്‍ക്ക് അറിയാം.

കള സിനിമയുടെ സമയത്ത് ഒരു ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ദിവ്യ, നീ എന്തൊരു സുന്ദരിയാണ് എന്നൊക്കെ പറയുന്ന സീനാണ്.

ഈ സീന്‍ എടുക്കുമ്പോള്‍ 85 കിലോയുള്ള അഖില്‍ ജോര്‍ജ് 30 കിലോയുള്ള ക്യാമറയുമായി എന്റെ നെഞ്ചത്ത് ഇരിക്കുകയാണ്. ക്യാമറയുടെ ലെന്‍സിനോടാണ് ഞാനിത് പറയുന്നത്.

അത്തരത്തില്‍ ഈ ധാരണ എന്തായാലും എന്റെ വീട്ടുകാര്‍ക്ക് എല്ലാമുണ്ട്. അമ്മയ്ക്ക് പിന്നെ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നും ഇല്ല. ഷൂട്ടാണെന്നൊക്കെ അറിയാം.

പക്ഷേ കള കഴിഞ്ഞപ്പോള്‍ എന്തിനാണ് മോനെ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചു. എന്നെ ചോരയും പരിക്കുമൊക്കെയായി കാണുന്നത് അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടാണ്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about how he convince his family and movies shooting process