പുതിയതായി തല്ലുകൊള്ളാന്‍ വന്ന ആളാണല്ലേ എന്നാണ് ഗണപതിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചത്: ടൊവിനോ
Entertainment
പുതിയതായി തല്ലുകൊള്ളാന്‍ വന്ന ആളാണല്ലേ എന്നാണ് ഗണപതിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചത്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 3:19 pm

നടികറിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഗണപതിയുമായി ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഖാലിദിന്റെ പുതിയ സിനിമയില്‍ ഗണപതിയും ഉണ്ടെന്നറിഞ്ഞതെന്നും ഖാലിദ് ഗണപതിയെയും നസ്‌ലെനെയുമൊക്കെ എങ്ങനെയാവും കഷ്ടപ്പെടുത്തുക എന്ന് ആലോചിച്ചെന്നും ടൊവിനോ പറഞ്ഞു.

തല്ലുമാല പോലെ ലോക്കല്‍ ഇടിപ്പടത്തിന് വേണ്ടി കഷ്ടപ്പെട്ടത് അറിയാമെന്നും, ഇപ്പോള്‍ ഖാലിദ് ബോക്‌സിങിനെപ്പറ്റിയുള്ള സിനിമയാണ് എടുക്കാന്‍ പോകുന്നതെന്നും അറിഞ്ഞെന്ന് ടൊവിനോ പറഞ്ഞു. ഗണപതി ആ സിനിമക്ക് വേണ്ടി പോയപ്പോള്‍ പുതിയതായി തല്ലു കൊള്ളാന്‍ വന്ന ആളാണല്ലേ എന്നാണ് ചോദിച്ചതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഖാലിദിന്റെ പുതിയ സിനിമയെപ്പറ്റി നടികറിന്റെ സെറ്റില്‍ വെച്ച് കേട്ടിരുന്നു. ലുക്മാനും, നസ്‌ലെനും ഗണപതിയുമൊക്കെ ഉണ്ടെന്നറിഞ്ഞു. തല്ലുമാലയുടെ വര്‍ക്കിങ് സ്റ്റൈലിനെക്കാള്‍ വ്യത്യസ്തമാണ് ഖാലിദ് ഇനി ചെയ്യാന്‍ പോകുന്ന സിനിമ. അതൊരു ബോക്‌സിങ് പടമാണ്. സാധാരണ ഇടിപ്പടം പോലെയാവില്ലല്ലോ അത്. സാധാരണ ലോക്കല്‍ ഇടിപ്പടം ചെയ്ത സമയത്ത് എന്റെയൊക്കെ അവസ്ഥ എങ്ങനെയായിരുന്നുവെന്ന് അറിയാമായിരുന്നു.

അപ്പോള്‍ ബോക്‌സിങ് സിനിമ ചെയ്യുന്ന സമയത്ത് എന്താകുമെന്ന് ഞാന്‍ ആലോചിച്ചു. ഇന്നലെ ഗണപതിയെ കണ്ടപ്പോള്‍ ഞാന്‍ അവനോട് ചോദിക്കുകയും ചെയ്തു, പുതിയതായി തല്ലുകൊള്ളാന്‍ വന്ന ആളാണല്ലേ എന്ന്. ലുക്മാനും നസ്‌ലെനും ഗണപതിയും ബോക്‌സിങ് പഠിക്കാന്‍ പോകുന്നുണ്ടെന്ന് അറിഞ്ഞു. അവര്‍ നല്ലവണ്ണം വര്‍ക്ക് ചെയ്യുന്നുണ്ട്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about Ganapathi and Khalid Rahman’s new movie