എന്റേയും നിമിഷയുടേയും ലിപ് ലോക് സീന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്റിമസി വര്‍ക്കായേനെയെന്ന് അദ്ദേഹം പറഞ്ഞു: ടൊവിനോ
Malayalam Cinema
എന്റേയും നിമിഷയുടേയും ലിപ് ലോക് സീന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്റിമസി വര്‍ക്കായേനെയെന്ന് അദ്ദേഹം പറഞ്ഞു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 11:08 am

മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. നടൻ എന്ന നിലയിൽ എല്ലാ തരത്തിലുള്ള സിനിമകളിലും ഭാഗമാവാൻ ടൊവിനോ ശ്രമിക്കാറുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം താരത്തിന്റെതായി ഒരുങ്ങുമ്പോഴും കണ്ടന്റ് ഓറിയന്റഡ് സിനിമകളിലും ടൊവിനോ അഭിനയിക്കാറുണ്ട്.

അവയിൽ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ. ചിത്രത്തിലെ ടൊവിനൊയുടെ മേക്ക് ഓവർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ഇതുവരെ കാണാത്ത ലുക്കിൽ ടൊവിനോ എത്തുമ്പോൾ നായികയായി അഭിനയിക്കുന്നത് നിമിഷ സജയനാണ്.

ചിത്രത്തിൽ നിമിഷ സജയനുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.
നിമിഷ തന്റെ അടുത്ത സുഹൃത്ത് ആണെന്നും ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് പേർക്കും ഒരുപാട് കംഫർട്ട് തോന്നാറുണ്ടെന്നും ടൊവിനോ പറയുന്നു.

ഇത്‌ ആദ്യമായല്ല നിമിഷയോടൊപ്പം അഭിനയിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
നിലവിൽ അന്യഭാഷകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുന്ന നിമിഷയോടൊപ്പം അഭിനയിച്ചപ്പോൾ എന്ത് തോന്നിയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടൊവിനോ.

‘നിമിഷയും ഞാനും ആദ്യമായിട്ടല്ലല്ലോ സിനിമ ചെയ്യുന്നത്. ഇതിനു മുൻപ് കുപ്രസിദ്ധ പയ്യൻ ചെയ്തിട്ടുണ്ട്. അതല്ലാതെ തന്നെ ഞങ്ങൾ തമ്മിൽ നല്ല പരിചയമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ്. നിമിഷയുടെ ഫാമിലി ആയിട്ടും നല്ല അടുപ്പമുണ്ടെനിക്ക്.

നിമിഷയുടെ കൂടെ വർക്ക്‌ ചെയ്യുക എന്നത് എനിക്ക് ഭയങ്കര രസമാണ്. നിമിഷയും ഞാനും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയുമ്പോൾ ഞങ്ങൾക്ക് രണ്ടു പേർക്കും നല്ല കംഫർട്ട് ഫീൽ ചെയ്യാറുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടെ ആയതുകൊണ്ട് സിനിമയിലെ പ്രോസസ്സ് വളരെ എളുപ്പമായിരുന്നു.

ഒരു ദിവസം ഡോ. ബിജു പറഞ്ഞു, ഈ സിനിമയിൽ ഞാനും നിമിഷയും തമ്മിലുള്ള ഒരു ലിപ്‌ലോക്ക് സീൻ ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ തമ്മിലുള്ള ഇന്റിമസി കൂടുതൽ വർക്ക്‌ ആവുമെന്ന്. ഞാൻ പറഞ്ഞു ലിപ്‌ലോക്കിനുള്ള സാധ്യത നമുക്കില്ലെന്ന്, കാരണം ലിപ്‌ലോക്ക് ചെയ്താൽ എന്റെ വായിൽ ഇരിക്കുന്ന പല്ല് അവളുടെ വായിലേക്ക് പോവും. അത് വെപ്പ് പല്ലാണല്ലോ(ചിരിക്കുന്നു).

ഇങ്ങനെയുള്ള തമാശയൊക്കെ പറയാൻ പറ്റുന്ന ഒരാളാണ് നിമിഷ. അവൾ എന്നെ ഒരു ചേട്ടനെ പോലെയാണ് കാണുന്നത്. ഞാൻ ഒരു അനിയത്തിയെ പോലെയും. വർഷങ്ങളായി അങ്ങനെയാണ്. എപ്പോഴും വിളിക്കാറൊന്നും ഇല്ലെങ്കിലും നേരിൽ കാണുമ്പോൾ ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. അവളുടെ കൂടെ നല്ല എക്സ്പീരിയൻസ് ആയിരുന്നു,’ടൊവിനോ പറയുന്നു.

Content Highlight: Tovino Talk About Bond With Nimisha Sajayan