മമ്മൂട്ടിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ‘വിത്ത് ദി മാൻ ഹിംസെൽഫ്’ എന്ന ക്യാപ്‌ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം മില്യൺ ഡോളർ മോമെന്റ്റ് എന്ന ഹാഷ്ടാഗും ക്യാപ്‌ഷനിൽ ചേർത്തു. തന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയോടോപ്പമുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.