എന്നെ പറ്റി അങ്ങനെ ആരെങ്കിലും പറയുന്നത് കേട്ടാല്‍ എനിക്ക് വിഷമമാകും: ടൊവിനോ തോമസ്
Entertainment
എന്നെ പറ്റി അങ്ങനെ ആരെങ്കിലും പറയുന്നത് കേട്ടാല്‍ എനിക്ക് വിഷമമാകും: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 10:08 am

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. സിനിമ ഇന്ന് തിയേറ്ററുകളില്‍ എത്തും (വെള്ളി). ചിത്രത്തിന്റെ ഓരോ അപ്ഡേഷനും സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് കണ്ടിരുന്നത്. ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനുരാജ് മനോഹറാണ്. ഇഷ്‌കിന് ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും നരിവേട്ടക്കുണ്ട്.

ഇപ്പോള്‍ സെലിബ്രിറ്റി എന്ന നിലയില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു ആനുകൂല്യം പൊലീസുകാരുടെ അടുത്ത് നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ടൊവിനോ.

പൊലീസുകാര്‍ക്ക് എന്തായാലും സ്‌ക്രീനില്‍ കണ്ട് നമ്മളെ പരിചയമുണ്ടാകുമെന്നും അത് നമ്മള്‍ക്ക് അറിയാമെന്നും ടൊവിനോ പറയുന്നു. നമ്മളായിട്ട് ഒരു അഡ്വന്റേജ് എടുക്കേണ്ട കാര്യമില്ലെന്നും അഥവാ സംസാരിക്കുകയാണെങ്കില്‍ തിരിച്ചും സംസാരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇങ്ങോട്ട് വന്ന് അവര്‍ നമ്മളോട് സംസാരിക്കുന്നത് ശരിക്കും ഒരു അഡ്വന്റേജ് തന്നെയാണെന്നും സെലിബ്രിറ്റി ആയതുകൊണ്ട് മറ്റ് തരത്തിലുള്ള അഡ്വന്റേജൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. താന്‍ പരമാവധി അത്തരം ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നയാളാണെന്നും മറ്റുള്ളവര്‍ ഇതിന്റെ പേരില്‍ എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാല്‍ തനിക്ക് വിഷമാമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘നമ്മളെ കാണുന്ന സമയത്ത് അവര്‍ക്ക് നമ്മളെ പരിചയമുണ്ടല്ലോ. ആ പരിചയമുണ്ട് എന്നുള്ളത് നമ്മള്‍ക്കും അറിയാലോ, നമ്മളെ സ്‌ക്രീനില്‍ കണ്ടുള്ള പരിചയം അവര്‍ക്ക് എന്തായാലും ഉണ്ട്. നമ്മളായിട്ടൊരു അഡ്വാന്റേജ് എടുക്കേണ്ട കാര്യമില്ല. പക്ഷേ നമ്മള്‍ സംസാരിക്കുമ്പോള്‍ ഓള്‍റെഡി പരിചയമുള്ള ആളുകള്‍ സംസാരിക്കുന്നതു പോലെയാണ്. അപ്പോള്‍ ഞാനായിട്ട് അങ്ങോട്ട് അങ്ങനെ സംസാരിക്കാറില്ല. ഇങ്ങോട്ട് അങ്ങനെ വന്നു കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും നമുക്ക് പരിചയമുള്ള പോലെ തന്നെ കുറച്ചുകൂടി ഫ്രീ ആയിട്ട് സംസാരിക്കാന്‍ പറ്റും. അതൊരു അഡ്വാന്റേജ് ആണ് ശരിക്കും.

അതല്ലാതെ സെലിബ്രിറ്റി ആയതുകൊണ്ട് അങ്ങനത്തെ ഒരു എക്‌സിപീരിയന്‍സ് ഒന്നും എനിക്കുണ്ടായിട്ടില്ല. പൊതുവായി ഉള്ള ചില കാര്യങ്ങളില്‍, ഇങ്ങനെ എന്തെങ്കിലം തരത്തില്‍ സെലിബ്രിറ്റി ആയിട്ടുള്ള അഡ്വന്റേജ് നമുക്ക് കിട്ടാന്‍ പോകുകയാണെന്നുണ്ടെങ്കില്‍ ഞാന്‍ പരമാവധി അത് വേണ്ടെന്നേ പറയുകയുള്ളു.

ക്യൂവില്‍ രണ്ട് സ്റ്റൈപ് മുമ്പോട്ട് കേറി നില്‍ക്കാന്‍ പറഞ്ഞാലും, ഞാന്‍ പറയും വേണ്ട സുഹൃത്തേ ഞാന്‍ ഇവിടെ നിന്നോളം അങ്ങനെയേ ഞാന്‍ പറയുകയുള്ളു. കാരണം ‘ഓ ഇവന്‍ സിനിമാനടനാണ് അങ്ങനെയാണ് ഇങ്ങനെയാണ്’ എന്ന് പറഞ്ഞു കഴിഞ്ഞാല്‍ എനിക്ക് നല്ല വിഷമമാകും,’ ടൊവിനോ പറയുന്നു.

Content Highlight: Tovino is answering the question of whether he has received any kind of benefit from the police as a celebrity.