എഡിറ്റര്‍
എഡിറ്റര്‍
‘ടോയ്‌ലെറ്റിനോട് വൈ ദിസ് കൊലവെറി’;നിതീഷ്‌കുമാര്‍ ടോയ്‌ലെറ്റ് കള്ളനാണെന്ന് ലാലുപ്രസാദ് യാദവും മകനും
എഡിറ്റര്‍
Monday 6th November 2017 5:07pm

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ട്വിറ്ററില്‍ പുതിയ അഴിമതിയാരോപണവുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിഹാറില്‍ ശൗചാലയ നിര്‍മ്മാണത്തിന് അനുവദിച്ച തുക ഉദ്യോഗസ്ഥര്‍ വകമാറ്റി ചെലവഴിച്ചെന്നാണ് പുതിയ ആരോപണം.

ടോയ്‌ലെറ്റ്‌ചോര്‍ എന്ന ഹാഷ് ടാഗോടുകൂടിയാണ് ട്വിറ്ററില്‍ പ്രചരണം പട്നയില്‍ ശൗചാലയ നിര്‍മാണത്തിനായി സര്‍ക്കാര്‍ വകയിരുത്തിയ 13.50 കോടി രൂപ രണ്ട് ബിഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാല് സന്നദ്ധസംഘടനകളും തിരിമറി നടത്തിയെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയായിരുന്നു ലാലുവിന്റെ ട്വീറ്റ്.

കാലിത്തീറ്റ കുംഭകോണ സമയത്ത് ഞാന്‍ കാലിത്തീറ്റ കഴിച്ചെന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്.അങ്ങിനെയാണെങ്കില്‍ ശൗചലയ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവരുമ്പോള്‍ നിതീഷ് എന്തു കഴിച്ചെന്നാവും ആളുകള്‍ പറയുക എന്നാണ് ടോയ്‌ലെറ്റ്‌ചോര്‍ എന്ന് ഹാഷ് ടാഗോടുകൂടി ലാലു ട്വീറ്റ് ചെയ്തിരിക്കുന്നത്.


Also Read ‘ഞാന്‍ ഏഴുദിവസം മൗനവ്രതത്തിലാണ്’ പാരഡൈസ് പേപ്പേഴ്‌സിലെ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ബി.ജെ.പി എം.പി


ലാലുവിന്റെ മകനായ തേജ്വസി യാദവും നിതീഷിനെതിരെ ട്വിറ്റുമായി രംഗത്തെത്തിയിരുന്നു. ടോയ്‌ലെറ്റിനോട് വൈ ദിസ് കൊലവെറി ഡി എന്നായിരുന്നു തേജ്വസിയുടെ ചോദ്യം.

ടോയ്‌ലെറ്റ് സ്‌കാം, ടോയ്‌ലെറ്റ് ചോര്‍ നിതീഷ്, എന്നീ ഹാഷ് ടാഗോടു കൂടി ലാലുവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഇതിനോടകം ട്വിറ്ററില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്

Advertisement