നയന മനോഹര ദൃശ്യവുമായി 'കവര്'; ടൈറ്റില്‍ പുറത്തുവിട്ടു 
Movie Day
നയന മനോഹര ദൃശ്യവുമായി 'കവര്'; ടൈറ്റില്‍ പുറത്തുവിട്ടു 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 8:52 pm

ഈശോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിജോ കെ. മണി, റിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘കവര്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നവാഗതനായ ജീവന്‍ലാലാണ് എഴുതി സംവിധാനം ചെയ്യുന്നത്.

ഒരു നയന മനോഹര ദൃശ്യം എന്ന അടികുറുപ്പോടെ വന്ന ടൈറ്റില്‍ പോസ്റ്റര്‍ കൗതുകമുണര്‍ത്തുന്നതാണ്. ഒരു പ്രണയചിത്രം എന്ന് തോന്നിപ്പിക്കും വിധമാണ് പോസ്റ്റര്‍ എങ്കിലും ചിത്രം ഒരു ത്രില്ലര്‍ കൂടിയാണ്. ഒക്ടോബര്‍ പകുതിയോടെ ചിത്രികരണം ആരംഭിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.


ചിത്രത്തിന്റ ക്യാമറ മഹി സുരേഷ്, ധന്യ സുരേഷ്‌ന്റെ വരികള്‍ക്ക് ദിനു കെ. മോഹന്‍ സംഗിതം പകരുന്നു. എഡിറ്റര്‍- അരുണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോ മുദ്ര, ആര്‍ട്ട് ഡയറക്ഷന്‍- നിതിന്‍ മാധവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്‌സര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടര്‍- ആദര്‍ശ് കെ. അച്ചുദ്, കോസ്റ്റും- പ്രശാന്ത് ഭാസ്‌ക്കര്‍, മേക്കപ്പ്- ദേവദാസ് ചമ്രവട്ടം, ഡിസൈന്‍സ്- യെല്ലോട്ടൂത്.