നിന്റെ ശരീരം ഉപയോഗിക്കാന്‍ വേണ്ടി മാത്രമല്ല, മമ്മൂക്ക പറഞ്ഞാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു: ടിനി ടോം
Entertainment
നിന്റെ ശരീരം ഉപയോഗിക്കാന്‍ വേണ്ടി മാത്രമല്ല, മമ്മൂക്ക പറഞ്ഞാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 2:07 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ടിനി ടോം. മിമിക്രിയില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. 1998ല്‍ പുറത്തിറങ്ങിയ പഞ്ചപാണ്ഡവര്‍ ആയിരുന്നു ടിനി ടോമിന്റെ ആദ്യ സിനിമ. മമ്മൂട്ടിയെ അനുകരിച്ചുകൊണ്ടാണ് ടിനി ശ്രദ്ധേയനാകുന്നത്.

അതേസമയം മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനി സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്.

ചില മമ്മൂട്ടി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ബോഡി ഡ്യാപ്പായിരുന്നതും ടിനി ടോം തന്നെയായിരുന്നു. മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ അണ്ണന്‍ തമ്പി എന്ന സിനിമയിലും ഡ്യൂപ്പായത് അദ്ദേഹമായിരുന്നു. ഇപ്പോള്‍ അണ്ണന്‍ തമ്പിയെ കുറിച്ചും സംവിധായകന്‍ അന്‍വര്‍ റഷീദിനെ കുറിച്ചും സംസാരിക്കുകയാണ് ടിനി ടോം.

‘ഞാന്‍ സിനിമയിലേക്ക് കയറാന്‍ കാരണം അന്‍വര്‍ റഷീദാണ്. എന്നെ ബോഡി ഡബിളായിട്ട് അണ്ണന്‍ തമ്പിയിലേക്ക് വിളിച്ചത് അദ്ദേഹമാണ്. അന്ന് അന്‍വര്‍ എന്നോട് പറഞ്ഞത് എനിക്ക് ഇന്നും ഓര്‍മയുണ്ട്.

‘ഞാനല്ല, മമ്മൂക്ക പറഞ്ഞിട്ടാണ് നിന്നെ വിളിച്ചത്. അല്ലാതെ തന്റെ ശരീരം ഉപയോഗിക്കാന്‍ വേണ്ടി മാത്രമല്ല’ എന്നായിരുന്നു പറഞ്ഞത്. അന്ന് ഞാന്‍ മമ്മൂക്കയുമായി അത്ര ക്ലോസായിരുന്നില്ല.

അതില്‍ മമ്മൂക്ക തമ്പി ആകുമ്പോള്‍ ഞാന്‍ അണ്ണന്‍ ആകും. മമ്മൂക്ക അണ്ണന്‍ ആകുമ്പോള്‍ ഞാന്‍ തമ്പിയാകും. അങ്ങനെ ആയിരുന്നു ഷൂട്ടിങ് നടത്തിയിരുന്നത്,’ ടിനി ടോം പറയുന്നു.

അണ്ണന്‍ തമ്പി:

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അണ്ണന്‍ തമ്പി. മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ സിനിമയില്‍ ലക്ഷ്മി റായ്, ഗോപിക, ജനാര്‍ദനന്‍, സിദ്ദിഖ്, രാജന്‍ പി. ദേവ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ബോസ് വെങ്കട്ട്, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

Content Highlight: Tini Tom Talks About Anwar Rasheed And Annan Thampi Movie