ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് സ്വന്തമാക്കിയത്.
ബെംഗളുരുവിനായി ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 68 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനം.
മത്സരത്തില്‍ ബെംഗളൂരുവിന്റെ ഓസ്ട്രേലിയന്‍ താരം ടിം ഡേവിഡ് ഒരു പുതിയ മൈല്‍സ്റ്റോണും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ഡേവിഡ് തിളങ്ങിയത്. മത്സരത്തില്‍ 17 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 26 റണ്‍സാണ് ഡേവിഡ് സ്വന്തമാക്കിയത്.
ഡേവിഡിന്റെ ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ഡേവിഡ്. 540 പന്തുകളില്‍ നിന്നുമാണ് ഡേവിഡ് 1000 ഐ.പി.എല്‍ റണ്‍സ് പൂര്‍ത്തിയാക്കിയത്. 575 പന്തില്‍ നിന്നും ഈ നേട്ടം കൈവരിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ്, ആര്‍സിബി താരം സാള്‍ട്ട് എന്നിവരെ ഒരുമിച്ച് മറികടന്നാണ് ഡേവിഡിന്റെ കുതിപ്പ്.
Second fastest to 1️⃣0️⃣0️⃣0️⃣* #TATAIPL runs. 🤯🤯🤯