ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടി മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് തിലക് തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്സ്.
ഈ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം സെഞ്ച്വറിയാണ് ഗുജറാത്തിനെതിരെ പിറന്നത്. പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്കും മുംബൈക്കായി സെഞ്ച്വറി നേടിയിരുന്നു. ഐ.പി.എല്ലിലെ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.
മുംബൈക്കൊപ്പമുള്ള ആദ്യ സെഞ്ച്വറിയില്‍ തന്നെ തിലക് ഒരു ചരിത്രനേട്ടവും തിലകിനെ തേടിയെത്തി. ഐ.പി.എല്ലില്‍ മുംബൈക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി മാറിയാണ് തിലക് റെക്കോര്‍ഡിട്ടത്. ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോര്‍ഡിനൊപ്പമാണ് തിലക് എത്തിയത്. 2008 ഐ.പി.എല്ലിന്റെ ആദ്യ സീസണിലാണ് ജയസൂര്യ 45 പന്തില്‍ സെഞ്ച്വറി നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു ലങ്കന്‍ ഇതിഹാസം സെഞ്ച്വറി നേടിയത്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് തിലകിന്റെ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് അടിച്ചെടുത്തത്. തിലകിന് പുറമെ നമന്‍ ധീര്‍ 45 റണ്‍സും നേടി മുംബൈക്ക് മികച്ച ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 15 റണ്‍സ് വീതവും നേടി.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ്, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ, അശോക് ശര്‍മ.