ആ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടിയിരുന്നില്ല; സഖ്യംമൂലം കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായെന്ന് സിദ്ധരാമയ്യ
national news
ആ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടിയിരുന്നില്ല; സഖ്യംമൂലം കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായെന്ന് സിദ്ധരാമയ്യ
ന്യൂസ് ഡെസ്‌ക്
Thursday, 9th July 2020, 1:07 pm

ബെംഗളൂരു: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസുമായി സഖ്യത്തിന് മുതിരരുതായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സഖ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് നഷ്ടമായത് ഏഴോ എട്ടോ സീറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാം എന്ന് ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ മാത്രം അഭിപ്രായമായതിനാല്‍ പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓള്‍ഡ് മൈസൂരു മേഖലയില്‍ ജെ.ഡി.എസും കോണ്‍ഗ്രസും വര്‍ഷങ്ങളോളം പരസ്പരം പോരടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഈ സഖ്യം ആവശ്യമില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തിന് പോയില്ലായിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴോ എട്ടോ സീറ്റില്‍ വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ