ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം
India
ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 10:15 am

അഹമ്മദാബാദ്: പശുവിനെ കൊന്നതിന് ഗുജറാത്തിൽ മൂന്ന് പേർക്ക് ജീവപര്യന്തം. അമ്രേലി സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഓരോരുത്തർക്കും ആറ് ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

അമ്രേലി കോടതിയിലെ സെഷൻസ് ജഡ്ജ് റിസ്‌വാന മുഖാരിയാണ് ഇത്തരത്തിലൊരു വിധി പ്രസ്താവിച്ചത്.

2023 ൽ പശുവിനെ കൊലപ്പെടുത്തിയതിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ റെയ്ഡിൽ പശുവിന്റെ ഇറച്ചി കണ്ടെത്തുകയും ചെയ്തിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കേസ് നടത്തുകയും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു.

2017 ൽ ഗുജറാത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം ഭേദഗതി വരുത്തിയിരുന്നു. അതിനുശേഷമുള്ള ആദ്യത്തെ ശിക്ഷ വിധിയായാണിതെന്നും പ്രോസിക്യൂട്ടർ പറയുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഐ.പി.സി സെക്ഷൻ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ പരിധിയിലും ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഹിന്ദു വിശ്വാസത്തെ തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചു, പശുക്കളോടുള്ള ക്രൂരതകാണിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

Content Highlight: Three sentenced to life imprisonment for killing cow in Gujarat