എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
എഡിറ്റര്‍
Monday 4th September 2017 7:42am

 

കണ്ണൂര്‍: അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. ബി.ജെ.പി മുഖം മൂടി സംഘമാണ് അക്രമണത്തിന്റെ പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. ഒരാളുടെ നില ഗുരുതരമാണ്.


Also Read: ‘ഉത്രാട തിരക്ക് ദിലീപിനും’; താരത്തെ കാണാന്‍ ജയിലിലെത്തിയത് പ്രമുഖ സിനിമാ താരങ്ങള്‍


പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. നീരജിനെയും വൈശാഖിനെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പത്തോടെയായിരുന്നു അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ബൈക്കിലെത്തിയ മുഖം മൂടി സംഘം അക്രമം അഴിച്ച് വിടുകയായിരുന്നു. മെയ്ത്തിരി രജീഷ്, കിരണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തിനിടെ കിരണിന്റെ മുഖം മൂടി അഴിഞ്ഞിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ തളാപ്പിേനാട് ചേര്‍ന്നുള്ള അമ്പാടിമുക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.ഐ.എമ്മിലേക്ക് മാറിയതിനെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷങ്ങളുണ്ടായിരുന്നു.


Dont Miss: നോട്ടുനിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് ആര്‍.എസ്.എസ്.


ഓണക്കാലത്ത് കണ്ണൂരില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസിനെ നിയോഗിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെതിരെ മുമ്പ് വധശ്രമമുണ്ടായതും തിരുവോണ നാളിലായിരുന്നു.

Advertisement